പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
ആളൂർ : പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിനി മരിച്ചു. കല്ലേറ്റുംകര താഴേക്കാട് പതിക്കാട് കൂന്തിലി ബിജുവിൻറെ മകൾ ബിനി (14)ആണ് മരിച്ചത്.ആളൂർ ആർഎംഎച്ച് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്് . പനിയെ തുടർന്ന് കഴിഞ്ഞദിവസം ഇരിഞ്ഞാലക്കുട ഗവ.താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് സഹകരണ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.അമ്മ :മിനി.സഹോദരി :നിമ്മി.