സഹകരണ വികസന പരിപാടി സംഘടിപ്പിച്ചു
ബളാംതോട്: ക്ഷീര സംഘത്തിന്റേയും മിൽമ മലബാർ മേഖലാ യൂണിയന്റേയും സംയുക്‌താഭിമുഖ്യത്തിൽ സഹകരണ വികസന പരിപാടി നടത്തി. മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എൻ. സുരേന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജെസി ടോം അധ്യക്ഷത വഹിച്ചു. കെ. മാധവൻ പദ്ധതി വിശദീകരണം നടത്തി. ശാസ്ത്രീയ പശുപരിപാലനം ഗുണനിലവാര വർധനവ്, മൃഗ ചികിത്സ എന്നിവയെക്കുറിച്ച് സി.എസ്. പ്രദീപ്കുമാർ, ബിജുമോൻ സ്കറിയ, പി.എം. ഷാജി, ഡോ. രശ്മി എന്നിവർ ക്ലാസുകളെടുത്തു. പരിപാടിയിൽ പങ്കെടുത്ത കർഷകരെ ഉൾപ്പെടുത്തി ഫെബ്രുവരി ആദ്യവാരം മാട്ടുപ്പെട്ടി ഫാമിലേക്കു പഠന യാത്രയുമുണ്ടാകും.