യു​ഡി​എ​ഫ് മേ​ഖ​ലാ​ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ; മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം
Friday, February 17, 2017 2:33 PM IST
ക​ൽ​പ്പ​റ്റ:​കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച മേ​ഖ​ലാ ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.
യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​എം, ഹ​സ​ൻ, സി.​എ.​അ​ജീ​ർ, വി.​എ. നാ​രാ​യ​ണ​ൻ, പി.​കെ. ഫി​റോ​സ്, പി.​എം. സു​രേ​ഷ്ബാ​ബു, കെ.​പി. മോ​ഹ​ന​ൻ, കെ.​എ. ഫി​ലി​പ്പ്, ടി.​സി. വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ​യ്ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് മാ​ന​ന്ത​വാ​ടി ബോ​യ്സ് ടൗ​ണി​ലാ​ണ് ജി​ല്ലാ​ത​ല സ്വീ​ക​ര​ണം.
മൂ​ന്നി​ന് പ​ന​മ​ര​ത്തും നാ​ലി​ന് ബ​ത്തേ​രി​യി​ലും അ​ഞ്ചി​ന് മാ​ന​ന്ത​വാ​ടി​യി​ലും സ്വീ​ക​ര​ണം ഉ​ണ്ടാ​കും. ജാ​ഥ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ സി.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.