മയിലുകളെ ചത്തനിലയിൽ കണ്ടെത്തി
കോയമ്പത്തൂർ: മുപ്പത്തിയേഴു മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. തിരുപ്പൂർ ഉകായമന്നൂരിലാണ് 37 മയിലുകൾ ചത്തത്. ഉളളിയും മക്കാച്ചോളവും കൃഷിചെയ്തിരുന്ന അഞ്ചേക്കർ സ്‌ഥലത്താണ് മയിലുകളെ ചത്തനിലയിൽ കിടന്നിരുന്നത്.

വില്ലേജ് ഓഫീസർ രമ്യ നല്കിയ വിവരത്തെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്‌ഥലം സന്ദർശിച്ചു. കൃഷിയിടത്തിനരികേയുള്ള ഒരു കിണറ്റിൽനിന്നു മാത്രം പത്തു മയിലുകളെ കണ്ടെത്തി. വിഷം കലർന്ന ധാന്യങ്ങൾ തിന്നതിനാലാകാം. മയിലുകൾ ചത്തത്.

പോസ്റ്റുമോർട്ടത്തിനുശേഷമാണ് യഥാർഥ കാരണം കണ്ടെത്താനാകൂ. മയിലുകൾ ഏകദേശം നാലുദിവസംമുമ്പാണ് ചത്തിരിക്കുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.