കു​മ​ര​കം സെ​ന്‍റ് ജോ​ൺ​സ് മി​ക​ച്ച എ​യ്ഡ​ഡ് യു​പി സ്കൂൾ
കോ​ട്ട​യം: കോ​ട്ട​യം വെ​സ്റ്റ് സ​ബ് ജി​ല്ല​യി​ലെ മി​ക​ച്ച എ​യ്ഡ​ഡ് യു​പി സ്കൂ​ളാ​യി കു​മ​ര​കം സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
2016-17 അ​ധ്യയ​ന​വ​ർ​ഷം സ്കൂ​ളി​ൽ ന​ട​ത്തി​യ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ത്സ​ര​ങ്ങ​ളി​ലെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം, പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം, പി​ടി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് സെ​ന്‍റ് ജോ​ൺ​സി​ന് ഈ ​പു​ര​സ്കാ​രം നേ​ടാ​നാ​യ​ത്. കോ​ട്ട​യം വെ​സ്റ്റ് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷാ​ജി ഭാ​സ്ക്ക​ർ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. സ്വാ​മി​നാ​ഥ​ൻ, അ​ധ്യാ​പ​ക​ർ, ര​ക്ഷാ​ക​ർ​ത്തൃ​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.