പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കാ​ന്‍ കാ​ട്ടാ​യി​ക്കോ​ണം ച​ന്ത​യി​ല്‍ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു
പോ​ത്ത​ന്‍​കോ​ട്: പ്ലാ​സ്റ്റി​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യിന​ഗ​ര​സ​ഭ​യു​ടെ കാ​ട്ടാ​യി​ക്കോ​ണം വാ​ര്‍​ഡി​ലെ ച​ന്ത​യി​ല്‍ തു​ണി സ​ഞ്ചി​യു​ടെ വി​ത​ര​ണം ചെ​യ്തു. സ​ഞ്ചി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത് നി​ര്‍​വഹി​ച്ചു. രാ​വി​ലെ ഒന്പതിന് ​ച​ന്ത​യി​ലേ​ക്കു​ള്ള ഗേ​റ്റി​നു മു​ന്നി​ല്‍ മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്തും കൗ​ണ്‍​സി​ല​ര്‍ സി​ന്ധു ശ​ശി​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തു​ണി സ​ഞ്ചി വി​ത​ര​ണം ന​ട​ന്ന​ത്. ച​ന്ത​യി​ലേ​ക്ക് വ​ന്ന​വ​ര്‍​ക്കെ​ല്ലാം ന​ഗ​ര​സ​ഭ​യു​ടെ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു. ച​ന്ത​യി​ലേ​ക്കും മ​റ്റു ക​ട​ക​ളി​ലേ​ക്കും പോ​കു​മ്പോ​ള്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ നി​ര്‍​ദേശി​ച്ചു. ച​ട​ങ്ങി​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​ന്ധു​ശ​ശി അ​ധ്യ​ക്ഷ​യാ​യി.