വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ല്‍
ഉ​പ്പ​ള: സ്‌​കൂ​ളി​ന് പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ആ​റാം ത​രം വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം ക​ട​ക്കാ​വൂ​ര്‍ സ്വ​ദേ​ശി സ​മീ​റി(47)​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി മ​ഞ്ചേ​ശ്വ​രം പോ​ലി​സി​ല്‍ ഏ​ല്‍​പി​ച്ചു. ഇ​യാ​ളെ പോ​സ്‌​കോ നി​യ​മ​പ്ര​കാ​രം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​പ്പ​ളയ്​ക്ക് സ​മീ​പം ഒ​രു സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. പൈ​വ​ളി​ഗെ പ​രി​സ​ര​ത്തെ വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​സ​ഭ്യ​വാ​ക്കു​ക​ള്‍ പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി. കു​ട്ടി രാ​വി​ലെ പി​താ​വി​നോ​ടൊ​പ്പം സ്‌​കൂ​ളി​ലെ​ത്തി​യ​താ​യി​രു​ന്നു. പി​താ​വി​ന് പ​രി​യാ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​ന്‍ പോ​കേ​ണ്ടി​വ​ന്ന​തി​നാ​ല്‍ സ്‌​കൂ​ള്‍ മു​റ്റ​ത്ത് ഇ​റ​ക്കി പോ​വു​ക​യാ​യി​രു​ന്നു. ക്ലാ​സ് മു​റി​ക്ക് പു​റ​ത്ത് ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളെ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.പക്ഷെ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി പോ​ലി​സി​ന് കൈ​മാ​റി. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ജോ​ലി തേ​ടി സ​മീ​ര്‍ ഉ​പ്പ​ള​യി​ല്‍ എ​ത്തി​യ​ത്.