തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പുറ്റിംഗൽ: ജുഡീഷൽ കമ്മീഷൻ ഇന്ന് പരവൂർ സന്ദർശിക്കും
എസ്.ആർ.സുധീർ കുമാർ

കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ സംസ്‌ഥാന സർക്കാർ നിയമിച്ച പുതിയ ജുഡീഷൽ കമ്മീഷൻ ഇന്ന് പരവൂർ സന്ദർശിക്കും.

ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മീഷൻ വൈകുന്നേരം നാലോടെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും സന്ദർശനത്തിന് എത്തുമെന്നാണ് വിവരം. കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായോ പരിസരവാസികളുമായോ കമ്മീഷൻ ആശയ വിനിമയം നടത്തുമോ എന്ന കാര്യം വ്യക്‌തമല്ല. ദുരന്തം നടന്ന് കൃത്യം ഒരു വർഷവും പത്ത് ദിവസവും പിന്നിടുമ്പോഴാണ് കമ്മീഷൻ പരവൂരിൽ എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ പത്തിനാണ് രാജ്യത്തെ നടുക്കിയ 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്. അന്ന് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്‌ഥാന സർക്കാർ ഒരു ജുഡീഷൽ കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് എൻ.കൃഷ്ണൻ നായരെയാണ് അന്ന് അന്വേഷണ കമ്മീഷനായി നിയമിച്ചത്.

എന്നാൽ കമ്മീഷന്റെ പ്രവർത്തനത്തിനുള്ള ഒരു അടിസ്‌ഥാന സൗകര്യവും സർക്കാർ ഏർപ്പാടാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് കൃഷ്ണൻ നായർ കമ്പീഷൻ സർക്കാരിനെ രാജി അറിയിച്ചു.

ഇത് സംസ്‌ഥാനത്ത് വൻ വിവാദത്തിന് തിരി കൊളുത്തിയതോടെ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ജസ്റ്റിസ് കൃഷ്ണൻ നായർ അതിന് വഴങ്ങിയില്ല.

ഒടുവിൽ സർക്കാർ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയായിരുന്നു. ഇത് ഇപ്പോഴത്തെ ഇടത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാകുകയും ചെയ്തു.

ഇതേ തുടർന്നാണ് ജസ്റ്റിസ് പി.എസ്.ഗോപിനാഥനെ കമ്മീഷനായി നിയമിച്ചത്. ഈ കമ്മീഷന്റെ പ്രവർത്തനം എറണാകുളത്തെ ജിസിഡിഎ കോംപ്ലക്സിൽ ആരംഭിച്ച് കഴിഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ചായിരിക്കും കമ്മീഷൻ പ്രവർത്തിക്കുക. ഓഫീസ് പ്രവർത്തനം എറണാകുളത്ത് ആണങ്കിലും ക്യാമ്പ് ഓഫീസ് പരവൂരിൽ ഉണ്ടാകുമെന്നാണ് വിവരം. ക്യാമ്പ് സിറ്റിംഗ് പരവൂരിലും കൊല്ലത്തുമായി നടക്കും.

കമ്മീഷന്റെ ടേംസ് ഒഫ് റഫറൻസ് നിശ്ചയിച്ച് കഴിഞ്ഞു. സെക്രട്ടറിയെയും സർക്കാർ നിയോഗിച്ചു. കമ്മീഷന്റെ പ്രവർത്തനം സുഗമമായും അടിയന്തിരമായും പൂർത്തീകരിക്കുന്നതിനും ഒരു അഭിഭാഷകന്റെ സേവനം കൂടി സർക്കാർ ലഭ്യമാക്കും. അതേ സമയം വെടിക്കെട്ട് ദുരന്തം അന്വേഷിച്ച െരകെംബ്രാഞ്ച് സംഘത്തിന് ഇപ്പോഴും കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ചില കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത വരുത്തുന്നതിന് അടുത്തിടെയും കുറെ പേരിൽ നിന്ന് മൊഴിയെടുക്കുകയുണ്ടായി. ഇത് സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.

െരകെംബ്രാഞ്ച് സംഘം കേസിൽ പോലീസ്, റവന്യൂ ഉദ്യോഗസ്‌ഥരെ പ്രതിചേർത്തിട്ടില്ല. അതേ സമയം കേന്ദ്ര സർക്കാർ നിയോഗിച്ച എ.കെ. യാദവ് കമ്മീഷൻ ഉദ്യോഗസ്‌ഥ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ജുഡീഷൽ കമ്മീഷനും ഈ നിഗമനത്തിൽ എത്തിയാൽ സർക്കാരും െരകെം ബ്രാഞ്ചും വെട്ടിലാകും.

കേസിൽ പാരിപ്പള്ളി ആർ.രവീന്ദ്രനെ സംസ്‌ഥാന സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് പ്രോസിക്യൂട്ടറും െരകെംബ്രാഞ്ച് ഉദ്യോഗസ്‌ഥരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആവശ്യം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേ സമയം പ്രത്യേക കോടതി പരവൂരിൽ തന്നെ വേണമെന്ന ആവശ്യവും ശക്‌തമായിട്ടുണ്ട്.


പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. മ​രു​തൂ​ർ​കു​ള​ങ്ങ​ര ച​ന്ദ്ര​കാ​ന്ത​ത്തി​ൽ രാ​ജു​സ​തീ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ഹ ......
ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ച ു
ക​രു​നാ​ഗ​പ്പ​ള്ളി : ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് മ​ധു വി​ലാ​സ​ത്തി​ൽ രാ​ധാ ( 65 ) ആ​ണ് മ​ ......
സഞ്ചരിക്കുന്ന പനി ക്ലിനിക് പര്യടനം തുടങ്ങി
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സജ്‌ജമാക്കിയ സഞ്ചരിക്കുന്ന പനി ക്ലിനിക്ക് പര്യടനം ആരംഭിച്ചു. ജില്ലാ ആശുപ ......
ഏനാത്ത് ബെയ്ലി പാലത്തിന് സമീപം മരം കടപുഴകി വീണു
കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലത്തിന് സമീപം ആഞ്ഞിലി മരം കടപുഴകി വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും തടസപ്പെട്ടു.

കനത്ത ......
ലഹരി വിപത്തിനെതിരെ ബഹുജനവികാരംഉണരണം: എൻ.കെ. പ്രേമചന്ദ്രൻ എംപി
കൊല്ലം: മദ്യലോബി സാമ്പത്തിക നേട്ടങ്ങൾക്കായി പുതിയ തലമുറയുടെ കർമശേഷിയേയും സർഗ്ഗ കഴിവുകളെയും നശിപ്പിക്കുന്നതായി എൻ. കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
വാഹന ലേലം
കൊല്ലം: പുനലൂർ ജോയിന്റ് ആർ ടി ഓഫീസിന്റെ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റോഡ് നികുതി അടയ്ക്കാത്തതിന് പിടിച്ചെടുത്ത് സൂക്ഷിച്ചുവരുന്ന വാഹനങ്ങൾ അവ പ ......
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് സ്ത്രീയ്ക്ക് പരിക്ക്
ചവറ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയ്ക്ക് പരിക്ക്.ചവറ കോട്ടയ്ക്കകം ഷെമീർ മൻസിൽ നസീമ ബീവി ( 52 ) യ്ക്കാണ് പരിക്ക്. ദേശീയ പാത ......
യോഗം ഇന്ന്
അഞ്ചൽ: അഞ്ചൽ ടൗൺ വികസനം മാർക്കറ്റിലെ മാലിന്യനീക്കം എന്നിവയെ കുറിച്ച്കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രാമപഞ്ചായത്താഫീ ......
പാലരുവി വിനോദസഞ്ചാരകേന്ദ്രത്തിലെ അവകാശനിഷേധം: ധർണ നടത്തി
കുളത്തൂപ്പുഴ: ആര്യങ്കാവ് പാലരുവി ജലപാത വിനോദസഞ്ചാര കേന്ദ്രത്തി അവകാശ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

......
ഹിറ്റാച്ചി ആറ്റിൽ കുടുങ്ങി
കൊട്ടാരക്കര: ഏനാത്ത് പാലം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഹിറ്റാച്ചി കല്ലടയാറ്റിൽ കുടുങ്ങി. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്.

ഇതോടെ പാല ......
രക്‌തസാക്ഷിത്വ തിരുനാളിന് തുടക്കമായി
മൈനാഗപ്പള്ളി: കുറ്റിയിൽ മുക്ക് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ രക്‌തസാക്ഷിത്വ തിരുനാളിന് തുടക്കമായി. ഇടവക വി ......
ചാത്തന്നൂർ മോഹൻ–കവിതയും കാലവും; പ്രഭാഷണം സംഘടിപ്പിച്ചു
കൊല്ലം: സങ്കീർത്തനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മോഹൻ–കവിതയും കാലവും എന്ന വിഷയത്തിൽ ഡോ.മുഞ്ഞിനാട് പത്മകുമാർ പ്രഭാഷണം നടത്തി.

ചക്ലിയാർ സമുദായത്തിന് നേരെയുള്ളകൈയേറ്റം; ഉത്തരവാദി സർക്കാരെന്ന്
കൊല്ലം: പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം പട്ടികജാതി ചക്ലിയാർ സമുദായ കോളനി കൗണ്ടർ സമുദായക്കാർ കടന്നുകയറി കോളനി നിവാസികളെ നിഷ്ഠൂരമായി അക്രമിച്ചവരെ സംരക് ......
ജില്ലാ സൈനിക ബോർഡ് യോഗം 30ന്
കൊല്ലം:ജില്ലാ സൈനിക ബോർഡ് യോഗം 30ന് രാവിലെ 11.30ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടും.
വളമത്സ്യം പിടികൂടി: രണ്ട് വള്ളവും വലയും പിടിച്ചെടുത്തു
ചവറ: കടലിൽ നിന്നും അനധികൃതമായി വളമത്സ്യം കയറ്റിവന്ന വള്ളം പിടികൂടി. കരയിലേക്ക് മത്സ്യം കയറ്റിയ ശേഷം മത്സ്യ ബന്ധനം നടത്തിയ മറ്റൊരു വള്ളത്തെ തങ്കശേരിക്ക ......
വെട്ടിപരിക്കേൽപ്പിച്ചു
കരുനാഗപ്പള്ളി: ഓച്ചിറയിൽ അക്രമി സംഘം യുവാവിനെ കടയിൽ ക്കയറി വെട്ടിപരിക്കേൽപ്പിച്ചു.ഇതിൽ പ്രതിഷേധിച്ചു ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.