കാ​യ​ലോ​ര ബീ​ച്ചി​ൽ ‘ന​ഗ​ര​ശ്രീ’ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ങ്ങു​ന്നു
വൈ​ക്കം: കാ​യ​ലോ​ര​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലും ബോ​ട്ടു​ജെ​ട്ടി​യി​ലും ബീ​ച്ചി​ലു​മൊ​ക്കെ എ​ത്തു​ന്ന​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ല​ഘു​ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു.
ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് കാ​യ​ൽ കാ​റേ​റ്റ് ചാ​യ​കു​ടി​ക്കാ​ൻ ഇ​നി കു​ടും​ബ​ശ്രീ​യു​ടെ ന​ഗ​ര​ശ്രീ ല​ഘു​ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കും. വൈ​ക്കം കാ​യ​ലോ​ര​ത്ത് മ​ത്സ്യ​ഫെ​ഡി​ന്‍റെ അ​ക്വാ​പാ​ർ​ക്കി​ന്‍റെ പി​ന്നി​ലെ മു​റി​യി​ലാ​ണ് ല​ഘു​ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്.
കു​ടും​ബ​ശ്രീ​യി​ൽ​നി​ന്നു മൂ​ന്നു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത് രേ​ഖ സു​ഗു​ണ​ൻ, സി​ന്ധു മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​നി​ൽ ബി​ശ്വാ​സ് ല​ഘു​ഭ​ക്ഷ​ണ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ക്ക​ത്തി​ൽ ചാ​യ, അ​ട, കൊ​ഴു​ക്ക​ട്ട, പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, പ​ഴം​പൊ​രി, പ​പ്പ്സ് തു​ട​ങ്ങി​യ​വാ​ണ് ന​ൽ​കു​ന്ന​തെ​ങ്കി​ലും വ്യാ​പാ​രം മെ​ച്ച​പ്പെ​ട്ടാ​ൽ ക​ഞ്ഞി, ഊ​ണ്, നോ​ൺ​വെ​ജ് ഐ​റ്റം​സ് തു​ട​ങ്ങി​യ​വ​യും ന​ൽ​കാ​നാ​ണ് വ​നി​താ സം​രം​ഭ​ക​രു​ടെ പ​രി​പാ​ടി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​നി​ൽ ബി​ശ്വാ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന് പി. ​ശ​ശി​ധ​ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​വി. സ​ത്യ​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വും മ​ത്സ്യ​ഫെ​ഡ് അ​ധി​കൃ​ത​രും പൊ​തു​ജ​ന​ങ്ങ​ളും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് വ​നി​താ സം​രം​ഭ​ത്തി​നു ന​ൽ​കു​ന്ന​ത്.