വ്യ​വ​യാ​സ വ​കു​പ്പ് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി
മ​ല​പ്പു​റം: വ്യ​വ​യാ​സ വ​കു​പ്പി​ൽ നി​ന്നു ചെ​റു​കി​ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള മാ​ർ​ജി​ൻ മ​ണി വാ​യ്പ കു​ടി​ശി​ക തീ​ർ​ത്ത് വാ​യ്പാ അ​ക്കൗ​ണ്ട്സ് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
ര​ണ്ടു കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ക. കാ​റ്റ​ഗ​റി ഒ​ന്ന് : യൂ​ണി​റ്റ് ഉ​ട​മ​യാ​യ യ​ഥാ​ർ​ഥ വാ​യ്പ്പ​ക്കാ​ര​ൻ മ​ര​ണ​പ്പെ​ടു​ക​യും സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന ര​ഹി​ത​വും സ്ഥാ​പ​ന​ത്തി​ന്‍റെ ആ​സ്തി​ക​ൾ വാ​യ്പാ തി​രി​ച്ച​ട​വി​നു സാ​ധ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ നി​ല​വി​ലി​ല്ലാ​തെ ഇ​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശി​ക തു​ക പൂ​ർ​ണ​മാ​യും എ​ഴു​തി ത​ള്ളു​ന്ന​താ​ണ്.
മ​ര​ണ​പ്പെ​ട്ട യൂ​ണി​റ്റ് ഉ​ട​മ​യാ​യ വാ​യ്പാ​ക്കാ​ര​ന്‍റെ അ​ന​ന്ത​ര അ​വ​കാ​ശി​യു​ടെ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സ​മ​ർ​പ്പി​ക്ക​ണം. യൂ​ണി​റ്റ് ഉ​ട​മ മ​ര​ണ​പ്പെ​ട്ട കേ​സു​ക​ളി​ൽ മാ​ർ​ജി​ൻ മ​ണി വാ​യ്പ​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​ൻ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല.
കാ​റ്റ​ഗ​റി ര​ണ്ട്: മ​റ്റു​ള്ള എ​ല്ലാ മാ​ർ​ജി​ൻ മ​ണി വാ​യ്പ​ക​ളി​ലും അ​താ​ത് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ലു​ള്ള​വ, യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​വ, മാ​ർ​ജി​ൻ​മ​ണി വാ​യ്പ ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ആ​സ്തി​ക​ൾ കൈ​മാ​റി​യി​ട്ടു​ള്ള​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​യ്പ​ക​ളി​ൽ മു​ത​ലും പ​ലി​ശ​യും (വാ​യ്പ അ​നു​വ​ദി​ച്ച തി​യ​തി മു​ത​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷാ തി​യ​തി​വ​രെ ആ​റു ശ​ത​മാ​ന നി​ര​ക്കി​ലു​ള്ള പ​ലി​ശ) ചേ​ർ​ന്ന തു​ക​യാ​ണ് തി​രി​ച്ച​ട​ക്കേ​ണ്ട​ത്. റ​വ​ന്യൂ റി​ക്ക​വ​റി മു​ഖേ​ന​യോ അ​ല്ലാ​തെ​യോ തി​രി​ച്ച​ട​വ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ടി ​തു​ക കി​ഴി​ച്ചു​ള്ള തു​ക അ​ട​ച്ചാ​ൽ മ​തി.
തു​ക ഒ​റ്റ​ത്ത​വ​ണ​യാ​യോ അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം ആ​ദ്യ​ഗ​ഡു​വാ​യും അ​വ​ശേ​ഷി​ക്കു​ന്ന തു​ക ഒ​രു വ​ർ​ഷ​ത്തി​ന​കം ര​ണ്ടു ഗ​ഡു​ക്ക​ളാ​യോ അ​ട​യ്ക്കാം. റ​വ​ന്യൂ റി​ക്ക​വ​റി പ്ര​കാ​ര​മു​ള്ള ക​ല​ക്ഷ​ൻ ചാ​ർ​ജ് പ്ര​ത്യേ​കം അ​ട​യ്ക്ക​ണം. ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ന​ട​ത്തി​പ്പി​നി​ടെ ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ വാ​യ്പാ​ക്കാ​ര​ൻ തി​രി​ച്ച​ട​വി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി റ​ദ്ദാ​കു​ന്ന​താ​ണ്. മേ​ൽ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ അ​ത​ത് പ്ര​ദേ​ശ​ത്തെ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ലോ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​റു​ടെ പ​ക്ക​ലോ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ 0483 2737405