പ്ലാ​വി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: പ്ലാ​വി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പു​ത്തൂ​ർ കു​ഴ​യ്ക്കാ​ട് ദേ​വ​കി സ​ദ​ന​ത്തി​ൽ ശി​വ​ൻ​കു​ട്ടി(49) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള പ​റ​ന്പി​ൽ നി​ന്നും ആ​ടി​ന് ന​ൽ​കാ​ൻ പ്ലാ​വി​ല ഒ​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​വി​ട്ട് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. ഭാ​ര്യ : ശ്രീ​ദേ​വി. മ​ക​ൻ : ന​ന്ദു.