കാ​ലാ​ങ്കി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്തു
കാ​ലാ​ങ്കി: പു​തു​താ​യി നി​ർ​മി​ച്ച കാ​ലാ​ങ്കി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം കൂ​ദാ​ശ​ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ്‌ ഞ​ര​ള​ക്കാ​ട്ട് കൂ​ദാ​ശാ​ക​ർ​മം നി​ർ​വ​ഹി​ച്ചു. ഫാ.​മാ​ണി മേ​ൽ​വെ​ട്ടം, ഫാ.​റോ​ബി​ൻ ഓ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ്‌ ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് ആ​നി​ത്താ​നം, ഫാ.​മാ​ണി മേ​ൽ​വെ​ട്ടം, സ​ൺ​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ണി നെ​ല്ലി​മ​ല തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ വാ​ഴ​ക്കാ​ട്ട് ന​ന്ദി പ​റ​ഞ്ഞു. ഫാ.​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ.​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.