പ​ട്ട​യം വാ​ഗ്ദാ​നം​ചെ​യ്ത് എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചെ​ന്ന് ഡി​സി​സി
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ പ​തി​നാ​യി​രം ക​ർ​ഷ​ക​ർ​ക്ക് ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു പ​റ്റി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. മൂ​ന്നു​ത​വ​ണ​യാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള തീ​യ​തി​ക​ൾ മാ​റ്റി​യ​ത്.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ൽ ആ​റാ​മ​തു പ​ട്ട​യ​മേ​ള പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. അ​ന്നു ത​യാ​റാ​ക്കി പൂ​ർ​ത്തീ​ക​രി​ച്ച പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 10000 പ​ട്ട​യം ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ​വ​ർ​ക്ക് മു​ൻ ഗ​വ​ണ്‍​മെ​ന്‍റ് ത​യാ​റാ​ക്കി​യ​ത​ട​ക്കം അ​യ്യാ​യി​ര​ത്തോ​ളം പ​ട്ട​യം മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യൂ.

ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും പ​ട്ട​യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട എ​ൽ​ഡി​എ​ഫി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പോ​ലും ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യും എം​പി​യും ജ​ന​ങ്ങ​ളോ​ടു മാ​പ്പു​പ​റ​യ​ണം. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​ത്തു​ചെ​യി​ൻ മേ​ഖ​ല​യി​ലെ​യും പ​ട്ട​യ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചു. ആ​വ​ശ്യ​ത്തി​ന് സ​ർ​വെ​യ​ർ​മാ​രി​ല്ലെ​ന്ന ന്യാ​യം സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടാ​ണ്.

പ​ത്തു​ചെ​യി​ൻ മേ​ഖ​ല​യി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് വ​നം, റ​വ​ന്യു, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ​ർ​വെ വേ​ണ​മെ​ന്ന തീ​രു​മാ​നം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ജ്ഞ​ത​കൊ​ണ്ടു​ണ്ടാ​യ​താ​ണ്. ഇ​വി​ടെ വ​നം​വ​കു​പ്പി​നു യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ല. ഇ​ര​ട്ട​യാ​ർ മേ​ഖ​ല​യി​ൽ 486 ഹെ​ക്ട​ർ ഭൂ​മി​ക്കും അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1500 ഹെ​ക്ട​ർ ഭൂ​മി​ക്കും ചെ​ങ്കു​ളം, ക​ല്ലാ​ർ​കു​ട്ടി, പൊന്മുടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് പ​ട്ട​യം ല​ഭി​ക്കേ​ണ്ട​ത്.

ജ​ല​സം​ഭ​ര​ണി​ക​ളു​ടെ ചു​റ്റും 660 അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് പ​ത്തു​ചെ​യി​നാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു ചെ​യി​ൻ മ​തി​യെ​ന്ന് യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് വൈ​ദ്യു​തി ബോ​ർ​ഡ് സ​മ്മ​തി​ച്ച​താ​ണ്. ഇ​വി​ടെ​നി​ന്നും ഒ​ര​ടി മു​ന്പോ​ട്ടു​പോ​കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

നാ​ള​ത്തെ പ​ട്ട​യ​മേ​ള യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് വ​ൻ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.