ബെ​ന്നി മു​ക്കു​ങ്ക​ൽ പ്ര​സി​ഡ​ന്‍റ്
നെ​ടു​ങ്ക​ണ്ടം: വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ബെ​ന്നി ജോ​ർ​ജ് മു​ക്കു​ങ്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​രു​ന്നു. നി​ക്ഷേ​പ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ലെ ജി. ​മു​ര​ളീ​ധ​ര​ൻ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടി​രു​ന്നു.

ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ജോ​സ് ക​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് മെ​ന്പ​റാ​ണ് ബെ​ന്നി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ട് ജി​ല്ല​യി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്ക​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. എ​ടി​എം, കോ​ർ ബാ​ങ്കിം​ഗ്, മ​ണി ട്രാ​ൻ​സ്ഫ​ർ തു​ട​ങ്ങി ആ​ധു​നി​ക ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു​വ​രി​ക​യാ​ണ്. ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, വ​നി​ത​ക​ൾ, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​നും സ​ഹ​കാ​രി​ക്ഷേ​മ​ത്തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി, ജോ​ബി​ൻ ജോ​ളി ഐ​ക്ക​ര​മ​റ്റ​ത്തി​ൽ, ജോ​ഫ​സ് ചാ​ക്കോ താ​ന്നി​ക്ക​ൽ, ബി​നോ​യി സ്ക​റി​യ കു​ള​ങ്ങ​ര, മാ​ത്തു​കു​ട്ടി മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഷാ​ജി കു​മാ​ര​ൻ മ​രു​തോ​ലി​ൽ, ടോ​മി ജോ​സ​ഫ് തോ​ട്ടു​പു​റം, സ​ഫി​യ നൗ​ഷാ​ദ് റോ​സ്ഹൗ​സ്, സി​ബി സോ​ണി ഉ​മ്മി​ക്കു​ഴി, റൂ​ബി ജോ​സ​ഫ് പു​ത്തൂ​ർ, ത​മി​ഴ​ര​ൻ ഷ​ണ്‍​മു​ഖം പു​തു​ക്കാ​ട് എ​ന്നി​വ​രാ​ണ് മ​റ്റു ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ. യോ​ഗ​ത്തി​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി ന​ജീ​ബ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.