പു​തു​പ്പാ​ടി​യി​ൽ ക​ല്യാ​ണ വീ​ടു​ക​ൾ​ക്ക് ഹ​രി​ത പ്രോ​ട്ടോ​കോ​ൾ നി​ർ​ബ​ന്ധ​മാ​ക്കും
Friday, May 19, 2017 12:30 PM IST
പു​തു​പ്പാ​ടി: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത പ്രോ​ട്ടോ​കോ​ൾ നി​ർ​ബ​ന്ധ​മാ​ക്കും.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ന​ക​ൾ, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശ, ആം​ഗ​ൻ​വാ​ടി പ്രവർത്തകർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്കി​യ​ത്. വാ​ർ​ഡു​ത​ല ജ​ന​കീ​യാ​രോ​ഗ്യ​സേ​ന 25 ന​കം രൂ​പീ​ക​രി​ക്കും. വാ​ർ​ഡു​ത​ല വീ​ട്ടു​മു​റ്റ ആ​രോ​ഗ്യ​ക്‌​ളാ​സ് ന​ട​ത്തും.
ആ​രോ​ഗ്യ​വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം, ക്‌​ളോ​റി​നേ​ഷ​ൻ എന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ല്കും. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ലി​പ്പ​നി രോ​ഗ​ത്തി​നെ​തി​രെ ഡോ​ക്സി​സൈ​ക്ളി​ൻ ഗു​ളി​ക വി​ത​ര​ണം ചെ​യ്യും.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ശേ​ഖ​ര​ണം ഊ​ർ​ജി​ത​മാ​ക്കും. 25 ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഈ​ങ്ങാ​പ്പു​ഴ​യി​ൽ ക​ട​ക​ള​ട​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തും. ഹോ​ട്ട​ൽ കൂ​ൾ​ബാ​ർ പ​രി​ശോ​ധ​ന, കു​ടി​വെ​ള്ള പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി, എം.​ഇ ജ​ലീ​ൽ, കെ.​ജി ഗീ​ത, ഉ​ഷാ​കു​മാ​രി, റീ​ന ബ​ഷീ​ർ, ഡോ.​വേ​ണു​ഗോ​പാ​ൽ, ഡോ.​മീ​നു ചാ​ക്കോ, ഒ.​കെ ജ​നാ​ർ​ദ്ദ​ന​ൻ, മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.