റ​വ​ന്യൂ വ​കു​പ്പ്: ജി​ല്ലാ ര​ണ്ടാംഘ​ട്ട​ പ​ട്ട​യ​ത്തി​നൊ​രു​ങ്ങി
തൃ​ശൂ​ർ: ജി​ല്ല​യി​ൽ പ​ട്ട​യം ഇ​ല്ലാ​ത്ത​വ​ർ​ക്കു പ​ട്ട​യം​ ന​ൽ​കാ​നു​ള​ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ. കൗ​ശി​ഗ​ൻ അ​റി​യി​ച്ചു. ഇ​പ്ര​കാ​രം ജി​ല്ല​യി​ൽ 270 ഓ​ളം പ​ട്ട​യ​ങ്ങ​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. എ​ൽ.​ടി പ​ട്ട​യം 150, ദേ​വ​സ്വം പ​ട്ട​യം 100, വ​ന​ഭൂ​മി പ​ട്ട​യം 15, സു​നാ​മി പ​ട്ട​യം 5 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ത​ര​ണ​ത്തി​നു​ള​ള പ​ട്ട​യ​ങ്ങ​ൾ. പ​ട്ട​യ വി​ത​ര​ണ​ത്തി​നു​ള​ള പ​ട്ടി​ക സ​ർ​ക്കാ​രി​ന​യ​ച്ചു ക​ഴി​ഞ്ഞു. പ​ട്ട​യ​വി​ത​ര​ണ​ത്തി​നു​ള​ള തീ​യ​തി​യും സ​മ​യ​വും പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 1128 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി. പു​റ​ന്പോ​ക്ക്, വ​ന​ഭൂ​മി, ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ പ​ട്ട​യ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.