വൈ​ഷ്ണ​വി​യു​ടെ പ​ഠ​ന​ത്തി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ, "ഓ​ർ​മ 85' ന്‍റെ സഹായഹസ്തം
Friday, May 19, 2017 1:48 PM IST
ോ​പോത്ത​ന്‍​കോ​ട് : ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി ഡോ​ക്ട​റാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വൈ​ഷ്ണ​വി​യ്ക്ക് തു​ട​ർ പ​ഠ​ന​ത്തി​ന് ആ​ദ്യ സ​ഹാ​യ​വു​മാ​യി .തു​ണ്ട​ത്തി​ൽ മാ​ധ​വ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ 1985 ലെ ​എ​സ്എ​സ്എ​ൽസി വി​ദ്യാ​ർ​ഥിക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഓ​ർ​മ 85' എ​ത്തി . മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​ഠ​ന​ത്തി​നു​ള്ള സ​ഹാ​യ​മാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഓ​ർ​മയു​ടെ ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കൈ​മാ​റി​യ​ത്. വൈ​ഷ​ണ​വി​യെ അ​ഭി​ന​ന്ദി​ക്കാ​ന്‍ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യാ​യ പ്ര​കാ​ശം പ​ദ്ധ​തി​യി​ൽ വൈ​ഷ്ണ​വി​യു​ടെ തു​ട​ർ പ​ഠ​നം ദ​ത്തെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ബു​ധ​നാ​ഴ്ച പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. ഓ​ർമയു​ടെ ഈ ​പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും പൂ​ർ​വവി​ദ്യാ​ർ​ഥിസം​ഘ​ട​ന​ക​ൾ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
1138 മാ​ർ​ക്ക് വാ​ങ്ങി എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യി​ട്ടും തു​ട​ർ പ​ഠ​ന​ത്തി​നു വ​ഴി കാ​ണാ​തെ ബു​ദ്ധി​മു​ട്ടു​ന്ന വൈ​ഷ്ണ​വി​യു​ടെ അ​വ​സ്ഥ പൊ​തു സ​മൂ​ഹ​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച ദീ​പി​ക ഉ​ള്‍​പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളെ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

ബാ​ങ്കി​ൽ പ്ര​ത്യേ​കം അ​ക്കൗ​ണ്ട് തു​ട​ങ്ങി വൈ​ഷ്ണ​വി​യ്ക്ക് ല​ഭി​ക്കു​ന്ന ധ​ന​സ​ഹാ​യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വൈഷ്ണ​വി​യും മാ​താ​വ് ഉ​ഷ​യും, സ​ഹോ​ദ​ര​ൻ വൈ​ഷാ​ഖും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​നു​ള്ള നാ​ല് സെ​ന്‍റ് ഭൂ​മി​യി​ൽ ന​ഗ​ര​സ​ഭ വീ​ട് നി​ർ​മ്മാ​ണ​ത്തി​നു ന​ൽ​കു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ടൊ​പ്പം അ​ത്ര​യും തു​ക​കൂ​ടി ചി​ല​വ​ഴി​ച്ച് മെ​ച്ച​പ്പെ​ട്ട വീ​ട് വ​ച്ചു ന​ൽ​കു​വാ​ൻ ലൈ​സ​ൻ​സ്ഡ് എ​ൻജിനിയേ​ഴ്സ് ആ​ൻഡ്സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.