വയനാട്ടിൽ നിരോധനം ലംഘിച്ച് കുന്നിടിക്കുന്നു
റി​പ്പ​ണ്‍: കു​ന്നി​ടി​ക്ക​ലി​നും ജെ​സി​ബി ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണ​മു​ള്ള വ​യ​നാ​ട്ടി​ൽ വ​ൻ​തോ​തി​ൽ കു​ന്നി​ടി​ക്കു​ന്നു. കോ​ഴി​ക്കോ​ട്- വൈ​ത്തി​രി- ഗൂ​ഡ​ല്ലൂ​ർ റോ​ഡി​ൽ റി​പ്പ​ണ്‍ 52ലെ ​സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് കു​ന്നി​ടി​ക്ക​ൽ ന​ട​ക്കു​ന്ന​ത്.

ഖ​ന​നം ന​ട​ത്തി​യ മ​ണ്ണ് ടി​പ്പ​ർ ഒ​ന്നി​ന് 1000 രൂ​പ നി​ര​ക്കി​ൽ മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ല​ർ​ക്കാ​യി വി​ൽ​ക്കു​ന്നു​മു​ണ്ട്. മ​ണ്ണെ​ടു​ക്കു​ന്ന​തി​നെ​തി​രേ റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​ര​നാ​യ സ്വ​കാ​ര്യ വ്യ​ക്തി വി​ല​യ്ക്ക് വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ക്കു​ന്ന​ത്.

ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും അ​ഞ്ച് ടി​പ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണെ​ടു​ക്കു​ന്ന​ത്.
20 വ​രെ മ​ണ്ണെ​ടു​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ ജി​യോ​ള​ജി വ​കു​പ്പി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ്ഥ​ല​മു​ട​മ​യു​ടെ വാ​ദം. കു​ന്നി​ടി​ക്കു​ന്ന​തി​നും ജെ​സി​ബി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും മ​ണ്ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ​രി​കി​ലെ ഓ​വു​ചാ​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യ​തു​മൂ​ലം വെ​ള്ള​വും ചെ​ളി​യും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ ദു​രി​ത​മാ​യി. മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ​യാ​ണ് മ​ണ്ണ് ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.