മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി ജി​എ​ച്ച്എ​ച്ച്എ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ​ത​ല​ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഹ​രി​ദാ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ബ​ത്തേ​രി ആ​ന​പ്പാ​റ ജി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ റാ​ഹി​ല, ദി​നി​ൽ എ​ന്നി​വ​ർ​ക്ക് 2000 രൂ​പ​യും ട്രോ​ഫി​യും, ര​ണ്ടാം സ​മ്മാ​നം​നേ​ടി​യ ഡ​ബ്ല്യു​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1500 രൂ​പ​യും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം നേ​ടി​യ തൃ​ശ്ശി​ലേ​രി ജി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1000 രൂ​പ​യും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.