അത്തിപ്പൊറ്റ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു
ആലത്തൂർ: കാവശേരി, തരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കഴനിചുങ്കം പഴമ്പാലക്കോട് റോഡിൽ ഗായത്രി പുഴയ്ക്കു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം ഏറെക്കുറെ അവ സാന ഘട്ടത്തിലെത്തി. പാലത്തിന്റെ നിർമാണം കഴിഞ്ഞു അപ്രോച്ച് റോഡുകളുടെ പണിയാണ് നടന്നുവരുന്നത്. കഴിഞ്ഞ മാസം അഞ്ചിന് അതുവരെ ഉപയോഗിച്ചിരുന്ന താത്കാലിക പാലം അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി പൊളിച്ചുമാറ്റിയതോടെ ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടത്. ഇതോടെ അത്തിപ്പൊറ്റ, വാവുള്ളിയാപുരം ഭാഗത്തെ ജനങ്ങൾ വാഹന സൗകര്യമില്ലാതെ ഏറേ കഷ്‌ടപ്പെടുകയാണ്. പഴമ്പാലക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ തരൂർ കുരുത്തിക്കോട്, പ്ലാഴി പാടൂർ വഴി യാണ് കഴനിചുങ്കത്ത് എത്തുന്നത്. പുതിയ പാലത്തിൽ കൂടി ഓട്ടോറിക്ഷകൾ വരെയു ള്ള ചെറിയ വാഹനങ്ങൾ ഓടുന്നുണ്ട്.ആദ്യത്തെ പാലം രണ്ടുവാഹനങ്ങൾക്ക് ഒരുമിച്ചു പോകാനുള്ള വീതിയില്ലാത്തതുകൊണ്ടാണ് പൊളിച്ച് പുതിയപാലം നിർമിക്കാൻ നടപടി സ്വീകരിച്ചത്.75 മീറ്റർ നീളത്തിലും ഒന്നരമീറ്റർ വീതം ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 10 മീറ്റർ വീതിയിലുമാണ് എട്ടുകോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുന്നത്. കാലവർഷം ശക്‌തി പ്രാപിക്കുന്നതോടെ ഇതുവഴി ജനങ്ങൾക്ക് യാത്ര ഏറേ ദുഷ്കരമായിിത്തീരും.