പ​​നി ബാ​​ധി​​ത​​ർ ക്യൂ ​​നി​​ന്നു വ​​ല​​യു​​ന്നു
ഏ​​റ്റു​​മാ​​നൂ​​ർ: പ​​നി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ച്ച​​തോ​​ടെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ രോ​​ഗി​​ക​​ളു​​ടെ നീ​​ണ്ട നി​​ര​​യാ​​ണ്. പ​​നി ബാ​​ധി​​ച്ച് അ​​വ​​ശ​​രാ​​യി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് അ​​വി​​ടെ​​യും ദു​​രി​​തം.
ദീ​​ർ​​ഘ​​നേ​​രം ക്യൂ ​​നി​​ന്നാ​​ല​​ല്ലാ​​തെ ഡോ​​ക്ട​​റെ കാ​​ണാ​​ൻ ക​​ഴി​​യി​​ല്ല. ഉൗ​​ഴ​​മെ​​ത്തി ഡോ​​ക്ട​​റെ കാ​​ണു​​ന്പോ​​ഴേ​​ക്കും രോ​​ഗി​​യു​​ടെ നി​​ല കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​കും. രോ​​ഗി​​ക​​ളെ ദീ​​ർ​​ഘ​​നേ​​രം ക്യൂ​​വി​​ൽ നി​​ർ​​ത്താ​​തെ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കാ​​ൻ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണം. ഒ​​പി​​യി​​ൽ ക്യൂ​​വി​​ലു​​ള്ള രോ​​ഗി​​ക​​ൾ​​ക്ക് ഇ​​രി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഒ​​രു​​ക്ക​​ണം.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​തി​​ര​​ന്പു​​ഴ ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ മു​​ര​​ളി ത​​ക​​ടി​​യേ​​ൽ, രാ​​ജു ഞ​​ളി​​ക്കോ​​ട്ടി​​ൽ, ജോ​​ർ​​ജ് മ​​ര​​ങ്ങോ​​ലി​​ൽ, ര​​ഞ്ജി​​ത് ജോ​​ർ​​ജ് എ​​ന്നി​​വ​​ർ അ​​ധി​​കൃ​​ത​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കി.