ന​ഗ​ര​ത്തി​ൽ വാ​ഹ​ന മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ൽ
കാ​ട്ടാ​ക്ക​ട : തി​രു​വ​ന​ന്ത​പു​രം ന​ഗ​രം കേ​ന്ദ്ര​മാ​ക്കി വാ​ഹ​ന മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. നാ​ലം​ഗ സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
കീ​ഴാ​റൂ​ർ മൈ​ല​ച്ച​ൽ മൂ​ന്നാ​റ്റു​മു​ക്ക് പാ​റ​ക്ക​ട​വ് മ​ണ്ണ​ടി വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ( 23), അ​റ​വ​ൻ​കോ​ണം അ​രു​വാ​ട്ടു​കോ​ണം കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ച​ന്തു വി​ളി​ക്കു​ന്ന അ​നീ​ഷ്( 24), പൂ​വ​ച്ച​ൽ പ​ളി​ങ്കോ​ട് ഇ​ട​പ്പ​ഴ​ഞ്ഞി മേ​ക്കും​ക്ക​ര വീ​ട്ടി​ൽ അ​ഖി​ൽ(22) എ​ന്നി​വ​രെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒരാളെയുമാണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ മ​നോ​ജ്കു​മാ​റാ​ണ് സം​ഘ​ത​ല​വ​ൻ. അ​നീ​ഷും അ​ഖി​ലും വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന​വ​രാ​ണ്
ന​ഗ​ര​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്, ത​ന്പാ​നൂ​ർ, പാ​ള​യം, മു​റി​ഞ്ഞ​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വാ​ഹ​ന​മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​വ​രാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട ു വ​ർ​ഷ​മാ​യി ഇ​വ​ർ മോ​ഷ​ണ രം​ഗ​ത്താ​ണ്. കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം പ്ലാ​വൂ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത​വ​ർ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​തും.
20ഓളം ​വാ​ഹ​ന​ങ്ങ​ൾ ഇ​വ​ർ മോ​ഷ്ടി​ച്ച​താ​യി തെ​ളി​ഞ്ഞു. മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന ഡോ​ക്ട​ർ​മാ​രു​ടേ​യും രോ​ഗി​ക​ളു​ടേ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടേ​യും വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന സം​ഘം അ​ത് ഇ​ട​നി​ല​ക്കാ​ര​നാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി വ​ഴി വ​ർ​ക്ക്ഷോ​പ്പി​ൽ എ​ത്തി​ക്കും. ബൈ​ക്കു​ക​ൾ ഉ​ൾ​പ്പ​ടെ പൊ​ളി​ച്ച് വി​ൽ​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ വ​ച്ചി​രി​ക്കു​ന്ന ഒ​ർ​ജി​ന​ൽ രേ​ഖ​ക​ൾ മോ​ഷ്ടി​ക്കു​ന്ന​വ​ർ ഇ​ത് സ്വ​ന്തം പേ​രി​ലാ​ക്കി ഉ​യ​ർ​ന്ന വി​ല​ക്ക് വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. ബൈ​ക്കും കാ​റും ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പൂ​വ​ച്ച​ൽ, മം​ഗ​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.
ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ ത്തി. ​റൂ​റ​ൽ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​വൈ​എ​സ്പി​മാ​രാ​യ ഇ.​എ​സ്.​ബി​ജു​മോ​ൻ, അ​ശോ​ക​ൻ എ​ന്നി​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ സി​ഐ മാ​രാ​യ അ​നു​രൂ​പ്, ജ​യ​കു​മാ​ർ കാ​ട്ടാ​ക്ക​ട എ​സ്ഐ ബി​ജു​കു​മാ​ർ, ശ്രീ​കു​മാ​ർ സി​പി​ഒ മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, ഷാ​ജി​ത്ത്, പ്ര​ദീ​പ് ബാ​ബു, പ്ര​ശാ​ന്ത് , സു​ധീ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ക്ക​ട കോ​ട​തി ഇ​വ​രെ റി​മാ​ന്‍റ് ചെ​യ്തു. പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ജു​വൈ​ന​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.