ലോ​റി ക​യ​റി​യി​റ​ങ്ങി സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
ച​വ​റ: ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട സൈ​ക്കി​ൾ യാ​ത്രി​ക​ൻ അ​തേ ലോ​റി​യു​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി മ​രി​ച്ചു. കാ​വ​നാ​ട് കു​രീ​പ്പു​ഴ ഈ​ച്ചി നേ​ഴ്ത്ത് വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള ( 64 ) ആ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ എ​ട്ടോ​ടെ ദേ​ശീ​യ പാ​ത​യി​ൽ നീ​ണ്ട​ക​ര ജം​ഗ്ഷ​ന് വ​ട​ക്കു​വ​ശം ആ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ണ് സൈ​ക്കി​ൾ യാ​ത്രി​ക​നെ ത​ട്ടി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മു​ര​ളീ​ധ​ര​ൻ പി​ള്ള ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ച​വ​റ പോ​ലീ​സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ആ​ണ് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്.