ത​ല​ചാ​യ്ക്കാ​ൻ സു​ര​ക്ഷി​ത ഇ​ട​ത്തി​നാ​യി കാ​രു​ണ്യം തേ​ടി മു​ഹ​മ്മ​ദ്
ഏ​നാ​മാ​വ്: ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞ് വീ​ഴാ​റാ​യ ത​ന്‍റെ വീ​ടൊ​ന്ന് പു​തു​ക്കി പ​ണി​യാ​ൻ പ​രി​ശു​ദ്ധ റം​സാ​നി​ൽ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് ഈ ​വ​യോ​ധി​ക​ൻ. വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ മു​ഹ​മ​ദ് (70) ആ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

വ​യോ​ധി​ക​നും രോ​ഗി​യു​മാ​യ ഇദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ള്ള​ത് രോ​ഗി​ക​ളാ​യ ഭാ​ര്യ​യും വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ മ​ക​ളു​മാ​ണ്. മൂ​ന്നം​ഗ കു​ടും​ബം അ​സു​ഖ ബാ​ധി​ത​രും സ്ഥി​രം മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രു​മാ​ണ്.​ര​ണ്ട ് പ​തി​റ്റാ​ണ്ട ് മു​ന്പ് മ​ദ​ർ ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​അ​ലി പ​ണി​തു ന​ൽ​കി​യ വീ​ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ പോ​ലും സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ലം ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വ​യോ​ധി​ക​നാ​യ മു​ഹ​മ്മ​ദ് പ​റ​യു​ന്നു. ര​ണ്ട് സെന്‍റ് പു​റ​ന്പോ​ക്ക് ഭൂ​മി​യോ​ട് ചേ​ർ​ന്ന് ഒ​ന്ന​ര സെ​ന്‍റ് വാ​ങ്ങി​യാ​ണി​ദ്ദേ​ഹം വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.​ത​റ കെ​ട്ടി​യ​പ്പോ​ൾ ത​ന്നെ ക​ട​മാ​യി.​പി​ന്നീ​ട് ഡോ. ​അ​ലി​യെ ക​ണ്ട ് സ​ങ്ക​ടം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​യ​റി കി​ട​ക്കാ​ൻ ഒ​രു കൂ​ര​യാ​യ​തെ​ന്ന് ഇ​ദ്ദേ​ഹം ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു.

കാ​ല​പ​ഴ​ക്കം മൂ​ലം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്ന് വീ​ഴു​ന്ന മേ​ൽ​കൂ​ര​യും വി​ണ്ട ് പൊ​ളി​ഞ്ഞ ത​റ​യു​മാ​ണ് ഇ​വ​രു​ടെ വീ​ടി​ന്നു​ള്ള​ത്. ഏ​ത് അ​ള​വ്കോ​ൽ വെ​ച്ച് അ​ള​ന്നാ​ലും പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ൽ വ​രാ​ൻ എ​ല്ലാം കൊ​ണ്ട ും അ​ർ​ഹ​രാ​യ ഒ​രു കു​ടും​ബ​മാ​ണ് ഒ​രു അ​ള​വി​ലും ഉ​ൾ​പ്പെ​ടാ​തെ നി​സഹ​യ​രാ​യി നി​ൽ​ക്കു​ന്ന​തെ​ന്ന മ​നോ​വേ​ദ​ന​യി​ലാ​ണ് നാ​ട്ടു​കാ​ർ. സ​ർ​ക്കാ​റു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും കൈ​വി​ട്ട​തോ​ടെ റം​സാ​ൻ കാ​ല​ത്ത് ഉ​ദാ​ര​മ​ന​സ്ക്ക​രു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് മു​ഹ​മ്മ​ദ്.