ആ​ക്ട്സ് ആം​ബു​ല​ൻ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു
Sunday, June 18, 2017 12:02 PM IST
ത​ളി​ക്കു​ളം: ശ്രീ ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് മു​ൻ​പി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ ഗു​രു​വാ​യൂ​ർ സ​ദേ​ശി​ക​ളാ​യ തൊ​ട്ടേ​ക്കാ​ട്ട് ബീ​രാ​വു​ണ്ണി (65) സ​ഹോ​ദ​രി റു​ക്കി​യ എ​ന്നി​വ​രെ ജൂ​ബി​ലി മി​ഷ​ൻ ആ​ശുപ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​
കാ​ർ ആം​ബു​ല​ൻ​സി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം ബൈ​ക്കി​ലും ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം വെ​സ്റ്റ് ഫോ​ർ​ട്ട് ആ​ശുപ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ണ്ട്.
ത​ളി​ക്കു​ള​ത്തെ അ​പ​ക​ട​ത്തി​ൽ കാ​ർ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സാ​ധാ​ര​ണ ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​ല്ലാം ത​ന്നെ സി​ഗ്ന​ലു​ക​ളി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സ്റ്റോ​പ്പ് ചെ​യ്ത് കൊ​ടു​ക്കാ​റു​ണ്ട്. പ​ക്ഷെ ഈ ​യാ​ത്ര​യി​ൽ സി​ഗ്ന​ലി​ൽ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ കാ​ർ ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​പി​ലൂ​ടെ അ​തി​വേ​ഗം ശ​ങ്ക​ര അ​യ്യ​ർ റോ​ഡി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റുകയായിരുന്നു. ആം​ബു​ല​ൻ​സി​നും കാ​റി​നും കാ​ര്യ​മാ​യ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്.