ആ​കാ​ശക്കാഴ്ച​ക​ളു​ടെ വി​സ്മ​യത്തിൽ "സ്നേ​ഹ​യാ​ത്ര’
കൊ​ച്ചി: അം​ഗ​പ​രി​മി​ത​ർ​ക്കും അ​ഗ​തി​ക​ൾ​ക്കും മെ​ട്രോ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി ര​ണ്ടാം ദി​നം മാ​റ്റി​വ​ച്ച് കൊ​ച്ചി മെ​ട്രൊ റെ​യി​ൽ ലി​മി​റ്റ​ഡ്(​കെ​എം​ആ​ർ​എ​ൽ). ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ, മെ​ട്രോ നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യാ​ണ് കെ​എം​ആ​ർ​എ​ല്ലും സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പും ചേ​ർ​ന്ന് ’സ്നേ​ഹ​യാ​ത്ര’ ഒ​രു​ക്കി​യ​ത്.

ക​ള​മ​ശേ​രി മു​ത​ൽ ആ​ലു​വ വ​രെ​യും തി​രി​ച്ചു​മു​ള്ള യാ​ത്ര​യിൽ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യും ഇ​വ​ർ​ക്കൊ​പ്പം കൂടി. ഒ​പ്പം യാ​ത്ര​ചെ​യ്യാ​നെ​ത്തി​യ തൃ​പ്പു​ണി​ത്തു​റ ആ​ദ​ർ​ശ് സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് കേ​ക്ക് മു​റി​ച്ചു ന​ൽ​കി​യാ​ണ് മ​ന്ത്രി യാ​ത്ര ആ​രം​ഭി​ച്ച​ത്. ചി​ല​ർ പാ​ട്ടു​പാ​ടി​യും പ​ടം വ​ര​ച്ചു ന​ൽ​കി​യും മ​ന്ത്രി​ക്കൊ​പ്പം സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു. ’ഹോ.... ​എ​ന്തു ര​സ​മാ...’ ആ​കാ​ശ കാ​ഴ്ച​ക​ളു​ടെ വി​സ്മ​യം ഇ​വ​രു​ടെ ക​ണ്ണി​ൽ കാ​ണാ​യി​രു​ന്നു. യാ​ത്ര​യി​ലു​ട​നീ​ളം കാ​ഴ്ച​ക​ൾ ക​ണ്ട് മ​തി​വ​രാ​ത്ത പോ​ലെ കു​ട്ടി​ക​ൾ തി​ര​ക്കി​ട്ട് മെ​ട്രോ ട്ര​യി​നി​ന്‍റെ ചി​ല്ല് വാ​തി​ലു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കി. സ്റ്റേ​ഷ​ന​ടു​ക്കു​ന്പോ​ൾ വ​ണ്ടി ബ്രേ​ക്കി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ പി​ടി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നു​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ർ അ​തേ​പ​ടി അ​നു​സ​രി​ച്ചു.

ആ​ദ്യ അ​തി​ഥി​ക​ളാ​യി മെ​ട്രോ​യാ​ത്ര​യ്ക്കെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​വും ആ​ഹ്ളാ​ദ​വും പ​ങ്കു​വെ​ച്ചാ​ണ് പ​ല​രും മ​ട​ങ്ങി​യ​ത്. മ​ജീ​ഷ്യ​ൻ കെ.​എ​ൻ. കു​ട്ടി കു​ട്ടി​ക​ൾ​ക്കാ​യി സ്റ്റേ​ഷ​നി​ൽ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ചു. സി​നി​മാ​താ​രം ര​ജീ​ഷ വി​ജ​യ​നും മെ​ട്രോ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.
രാ​വി​ലെ 9.45ന് ​ആ​രം​ഭി​ച്ച യാ​ത്ര പ​ല ട്രി​പ്പു​ക​ളി​ലാ​യി 1.30 വ​രെ തു​ട​ർ​ന്നു. 26 കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്നും അ​ഗ​തി മ​ന്ദി​ര​ത്തി​ൽ നി​ന്നു​മാ​യി നിരവധി പേ​രാ​ണ് മെ​ട്രോ സ്നേ​ഹ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്.