അം​ഗ​പ​രി​മി​ത​ർ​ക്ക് പ്ര​ത്യേ​ക ടി​ക്ക​റ്റ് പരിഗണിക്കും: മ​ന്ത്രി
കൊ​ച്ചി: മെ​ട്രോയി​ൽ അം​ഗ​പ​രി​മി​ത​ർ​ക്ക് പ്ര​ത്യേ​ക ടി​ക്ക​റ്റ് നി​ര​ക്ക് ഏ​ർ​പ്പെ​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ. മെ​ട്രോ സ​ർ​വീ​സി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന മ​ന്ത്രി. കെ​എം​ആ​ർ​എ​ല്ലു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് മെ​ട്രോ​യി​ൽ ജോ​ലി ന​ൽ​കി​യ​തു​പൊ​ലെ ത​ന്നെ അം​ഗ​പ​രി​മ​ത​ർ​ക്കും ജോ​ലി ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്നും കെ.​കെ. ശൈ​ല​ജ കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.