അ​റി​വി​ന്‍റെ വെ​ളി​ച്ച​ം സൂക്ഷിച്ച് നെ​ല്ലി​പ്പാ​റ​യി​ലെ ഗ്ര​ന്ഥാ​ല​യ​വും ലൈ​ബ്രേ​റി​യ​നും
ആ​ല​ക്കോ​ട്: ഒ​രു വാ​യ​നാ​ദി​നം കൂ​ടി ക​ട​ന്നു​പോ​കു​ന്പോ​ൾ വാ​യ​ന​ക്കാ​രു​ടെ ഉ​ള്ളി​ൽ മ​ല​യോ​ര​ത്ത് ആ​ദ്യം വ​ന്നു​നി​റ​യു​ന്ന ര​ണ്ടു​പേ​രു​ക​ളാ​ണ് നെ​ല്ലി​പ്പാ​റ​യി​ലെ ദ​ർ​ശ​ന ഗ്ര​ന്ഥാ​ല​യം ആ​ൻ​ഡ് വാ​യ​ന​ശാ​ല​യും ഇ​വി​ടു​ത്ത ലൈ​ബ്രേ​റി​യ​ൻ യു.​എ​ൻ. ശ​ശി​ധ​ര​നും (65). വാ​യ​ന​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഈ ​പേ​രു​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല.

1984 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ലൈ​ബ്ര​റി​യി​ൽ ഇ​ന്ന് 4000 ത്തി​ല​ധി​കം പു​സ്ത​ക ശേ​ഖ​ര​മു​ണ്ട്. ഈ ​പു​സ്ത​ക​ങ്ങ​ളെ​ല്ലാം വാ​യ​ന​ക്കാ​ർ​ക്ക് ചി​ട്ട​യോ​ടെ ന​ൽ​കു​ന്ന​ത് കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ശ​ശി​ധ​ര​നാ​ണ്. 11 അം​ഗം പ്ര​വ​ർ​ത്ത​ക​സ​മി​തി​യാ​ണ് വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ങ്കി​ലും അ​തി​ന്‍റെ എ​ല്ലാ​മെ​ല്ലാം ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ശ​ശി​ധ​ര​ൻ എ​ന്ന ശ​ശി​യേ​ട്ട​നാ​ണ്.

നാ​നൂ​റി​ല​ധി​കം വാ​യ​ന​ക്കാ​രു​ള്ള വാ​യ​ന​ശാ​ല മ​ല​യോ​ര​ത്തെ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്. പ​തി​വാ​യി വൈ​കു​ന്നേ​രം നാ​ലി​ന് എ​ത്തി വാ​യ​ന​ക്കാ​ർ​ക്കു വേ​ണ്ട പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന ശ​ശി​ധ​ര​ൻ രാ​ത്രി ഒ​ൻ​പ​തു വ​രെ ഇ​വി​ടെ​യു​ണ്ടാ​കും. പു​സ്ത​ക​ങ്ങ​ളെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ഇ​ദ്ദേ​ഹം മി​ക​ച്ച ഒ​രു വാ​യ​ന​ക്കാ​ര​നും 1980 ക​ളി​ലെ നാ​ട​ക​ന​ട​നും നാ​ട​ക​സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു.

മ​ക്ക​ളെ​യെ​ന്ന​പോ​ലെ പു​സ്ത​ക​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന ശ​ശി​ധ​ര​ൻ ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ പ​ണം കൊ​ടു​ത്തു വാ​ങ്ങി വാ​യി​ക്കാ​റു​ണ്ട്. ഇ​വ​യൊ​ക്കെ വാ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ലൈ​ബ്ര​റി​യി​ലേ​ക്കു സം​ഭാ​വ​ന​യാ​യി ന​ൽ​കു​ക​യാ​ണു പ​തി​വ്. ആ​രാ​ച്ചാ​ർ, ആ​ടു​ജീ​വി​തം, എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ര​ച​ന​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​വ​യാ​ണ്. വാ​യ​ന​യെ ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ടു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ത​ന്നെ മ​ര​ണം വ​രെ ത​ന്‍റെ നി​സ്വാ​ർ​ഥ​സേ​വ​നം തു​ട​രാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ശ​ശി​ധ​ര​ൻ പ​റ​യു​ന്നു.

വാ​യ​ന​ക്കാ​ർ എ​പ്പോ​ൾ ആ​ഗ്ര​ഹി​ച്ചാ​ലും പു​സ്ത​ക​ങ്ങ​ൾ ന​ൽ​കാ​ൻ സേ​വ​ന​സ​ന്ന​ദ്ധ​യോ​ടെ ഇ​ദ്ദേ​ഹം ഉ​ണ്ടാ​കും. വാ​യ​ന മ​രി​ക്കു​ന്നു എ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്ന് അ​നു​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് ശ​ശി​ധ​ര​ൻ.

2006 ൽ ​കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘം അ​ഫി​ലി​യേ​ഷ​ൻ ല​ഭി​ച്ച ദ​ർ​ശ​ന വാ​യ​ന​ശാ​ല ഇ​ന്ന് മ​ല​യോ​ര​ത്തെ പ്ര​ത്യേ​കി​ച്ച് നെ​ല്ലി​പ്പാ​റ​യി​ലെ ഒ​രു വി​ജ്ഞാ​ന​കേ​ന്ദ്രം​കൂ​ടി​യാ​ണ്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ര​വ​ധി റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.
രാ​ജാ​റാം മോ​ഹ​ന്‍ റോ​യി ലൈ​ബ്ര​റി ഫൗ​ണ്ടേ​ഷ​ന്‍റെ 7.10 ല​ക്ഷം രൂ​പ​യു​ടെ ഗ്രാ​ന്‍റ് വി​നി​യോ​ഗി​ച്ച് ലൈ​ബ്ര​റി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​യോ​ര​ത്തെ അ​ക്ഷ​ര വെ​ളി​ച്ച​മാ​യി ദ​ർ​ശ​ന മാ​റു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.