കു​ടും​ബ​ശ്രീ മി​ഷ​ന് ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം
കാ​സ​ർ​ഗോ​ഡ്:​ സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു.
ഡി​ഡി​യു​ജി​കെ​വൈ (ദീ​ൻ ദ​യാ​ൽ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന) പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
ജി​ല്ല​യി​ൽ 850 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ റീ​ടെ​യി​ലിം​ഗ്, അ​ക്കൗ​ണ്ടിം​ഗ്, ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ, ഹോ​സ്പ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.
720 പേ​ർ 6000 രൂ​പ മു​ത​ൽ 15,000 രൂ​പ വ​രെ മാ​സ ശ​ന്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2017 ഏ​പ്രി​ൽ മു​ത​ൽ ജി​ല്ലാ​മി​ഷ​നി​ൽ മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു.
കു​ടും​ബ​ശ്രീ ക​ലോ​ത്സ​വ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. കാ​ർ​ഷി​ക പ​ദ്ധ​തി​യാ​യ എം​കെഎസ്പി പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ പൊ​ലി​വ്, സം​സ്ഥാ​ന​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു.
സം​സ്ഥാ​ന​ത​ല​ത്തി​ലെ മി​ക​ച്ച എം​ഇ സം​രം​ഭ​മാ​യ സ്വാ​തി ഓ​ഫ്സെ​റ്റ് പ്രി​ന്‍റിം​ഗ് പ്ര​സ് ച​ട്ട​ഞ്ചാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടു​ന്ന​തി​ന് ജി​ല്ലാ​മി​ഷ​ൻ ടീ​മി​ന്‍റെ​യും സി​ഡിഎ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​യി.