യൂണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു
Sunday, July 16, 2017 9:59 AM IST
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേവിള യൂണിറ്റ് കൺവൻഷനും അംഗത്വ വിതരണോദ്ഘാടനവും പുന്തലത്താഴം വൈഎംവിഎ ഗ്രന്ഥശാല ഹാളിൽ നടന്നു.

ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പി.ജഗദൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.ഗോപിനാഥൻ നായർ അംഗത്വ വിതരണോദ്ഘാടനം നടത്തി. വനിതാ കൺവീനർ കെ.സുമതിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.പുഷ്പാംഗദൻ, വി.സലിംബാബു, എൻ.മണിപ്രസാദ്, ആർ.രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.