ചു​മ​ർ​ചി​ത്ര പ​രി​ശീ​ല​നത്തിൽ വ​ർ​ണ​ങ്ങ​ൾ തീ​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, July 16, 2017 11:30 AM IST
പാ​ലോ​ട്: സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റ്റ​ച്ച​ൽ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന ചു​മ​ർ​ചി​ത്ര പ​രി​ശീ​ല​നം വ​ർ​ണ​ങ്ങ​ൾ തീ​ർ​ത്തു. മൂ​ന്ന് ദി​വ​സ​ത്തെ ശി​ല്പ​ശാ​ല​യി​ൽ 21 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ ന​ട​ന്ന വ​ര​യി​ൽ ദേ​വ​താ രൂ​പ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, മൃ​ഗ​ങ്ങ​ൾ, ഭൂ​ഭാ​ഗ​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള ചി​ത്ര​ങ്ങ​ൾ പി​റ​വി​യെ​ടു​ത്തു.

ചു​മ​ർ​ചി​ത്ര ക​ലാ​ക​രാ​ൻ ഗു​രു​വാ​യൂ​ർ ഹ​രി​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ൽ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു പു​റ​മെ വി​തു​ര ഗ​വ.​എ​ച്ച്എ​സ്എ​സ്, ചെ​റ്റ​ച്ച​ൽ ഗ​വ. എ​ച്ച്എ​സ്, ന​ന്ദി​യോ​ട് എ​സ്കെ​വി എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. ന​വോ​ദ​യ പ്രി​ൻ​സി​പ്പ​ൽ പ്ര​കാ​ശ്കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​ല്ലി​കാ പു​ഷ്പം, ആ​ർ​ട്ട് അ​ധ്യാ​പി​ക എ.​ആ​ർ വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.