തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഒറ്റപ്പാലം നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; അധികൃതർക്കു നിസംഗത
ഒറ്റപ്പാലം: നഗരത്തിനുള്ളിൽ ഗതാഗതക്കുരുക്ക്് അതിരൂക്ഷമാകുമ്പോഴും അധികൃതർക്ക് നിസംഗത. ഒച്ചിഴയും വേഗതയിലാണ് നഗരത്തിനുള്ളിലെ വാഹനസഞ്ചാരം. രൂക്ഷമായ ഗതാഗതക്കുരുക്കുമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബസുകളും ആംബുലൻസും വരെ കിടക്കുകയാണ്.

ഇന്നലെയും നഗരത്തിനുള്ളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഴിക്കാൻ അധികൃതർ നടത്തുന്ന പണികളെല്ലാം കുരുക്ക് മുറുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം നടന്ന പിഎസ്്സി പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ അവസരം നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായി.

നഗരത്തിനുള്ളിൽ ട്രാഫിക് പോലീസ് സ്‌ഥാപിച്ച ഡിവൈഡറുകൾ ട്രാഫിക് തടസമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് വ്യാപകമായി ഉയർന്നിട്ടുള്ള ആക്ഷേപം. എന്നാൽ ഡിവൈഡറുകൾ ഉള്ളതിനാൽ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാൻ കഴിയുന്നുണ്ടെന്നാണ് മറ്റൊരു അവകാശവാദം.

കാര്യങ്ങൾ എന്തായാലും ഒറ്റപ്പാലം കടക്കാൻ ഒത്തിരി പാടുപെടുന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. നഗരത്തിനുള്ളിൽ തന്നെയുള്ള ഓട്ടോ സ്റ്റാൻഡും ടാക്സി സ്റ്റാൻഡും ഗതാഗതക്കുരുക്ക് കൂടുതൽ സങ്കീർണമാക്കുകയാണ്. അനധികൃത വാഹന പാർക്കിംഗും സ്വകാര്യ ബസുകൾ ഇടയ്ക്കു നിർത്തി ആളുകളെ കയറ്റുന്നതും മുഖ്യപ്രശ്നമാണ്.

സ്റ്റാൻഡിൽനിന്നും പുറപ്പെടുന്ന ബസുകൾ പ്രധാനപാതയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇടയ്ക്കുവച്ച് വാഹനം നിർത്തി ആളുകളെ കയറ്റരുതെന്ന് പോലീസ് കർശനമായി നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇത് അനുസരിക്കാൻ സ്വകാര്യബസുകാർ തയാറാകുന്നില്ല.

പാലക്കാട്ടേയ്ക്കുള്ള സ്വകാര്യ ബസുകൾക്കും ഷൊർണൂർ ഭാഗത്തേക്കുള്ള ബസുകളും സ്റ്റാൻഡിൽനിന്നും പുറത്തുകടക്കാൻ പ്രത്യേക പ്രവേശനവഴികൾ സ്‌ഥാപിച്ചും പോലീസ് കുരുക്ക് അഴിക്കാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ദിനംപ്രതി കൂടിവരുന്ന വാഹനവർധന ഏറ്റുവാങ്ങാൻ ഒറ്റപ്പാലത്തിനു കഴിയുന്നില്ല.

പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൂടാൻ നഗരസഭാ അധികൃതരും തയാറാകുന്നില്ല.

കുരുക്കിൽ അകപ്പെടുന്ന സ്വകാര്യബസുകൾ സമയകൃത്യത പാലിക്കാൻ പിന്നീട് മരണപ്പാച്ചിൽ നടത്തിയാണ് ലക്ഷ്യസ്‌ഥാനത്തെത്തുന്നത്.

രോഗികളെ കയറ്റിവരുന്ന ആംബുലൻസുകളും കുരുക്കിൽ അകപ്പെട്ട് നട്ടംതിരിയുകയാണ്. മുമ്പ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാലക്കാടുനിന്നു വന്ന് ടിബി റോഡ് വഴി സെൻഗുപ്ത റോഡിൽ പ്രവേശിച്ച് ലക്ഷ്മി തിയേറ്ററിനു സമീപം പ്രധാനപാതയിലെത്തി സ്റ്റാൻഡിൽ പ്രവേശിക്കണമെന്നായിരുന്നു ചട്ടം.

ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങൾക്കും ഇതു ബാധകമായിരുന്നു. ചെറിയ വാഹനങ്ങൾക്കു മാത്രമാണ് നേരിട്ട് നഗരത്തിൽ പ്രവേശിക്കുന്നതിനു അനുമതി നല്കിയിരുന്നത്. എന്നാൽ ഇപ്പോൾ മുഴുവൻ വാഹനങ്ങളും നഗരത്തിനുള്ളിൽ പ്രവേശിക്കാനാണ് അനുവദിച്ചിട്ടുള്ളത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനു പി.ഉണ്ണി എംഎൽഎയും സബ്കളക്ടർ ഡോ. പി.ബി.നൂഹും അനുവർത്തിച്ച നടപടി പ്രായോഗികതലത്തിൽ പൂർണമായി എത്തിയില്ല. ഒറ്റപ്പാലം ബൈപാസ് പദ്ധതിയും ഓപ്പറേഷൻ അനന്തയും പൂർത്തീകരിക്കുന്നതോടെ പ്രശനം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം.

എന്നാൽ ചില കടക്കാർ സ്‌ഥാപനം പൊളിച്ചുനീക്കുന്നതിനു ഹൈക്കോടതിയിൽനിന്നും സ്റ്റേ സമ്പാദിച്ചതിനാൽ ഓപ്പറേഷൻ അനന്ത നീണ്ടുപോകുകയാണ്. സംസ്‌ഥാനപാതയിൽ ന്യൂബസാർ മുതൽ തെന്നടി ബസാർ വരെയുള്ള 23 സെന്റ് ഭൂമിയാണ് നഗരവികസനത്തിന് ആവശ്യമുള്ളത്. ടിബി റോഡ് കവലയ്ക്ക് സമീപത്തെ 33 കടമുറികളിലായി 22 വ്യാപാര സ്‌ഥാപനങ്ങളുള്ള കെട്ടിടം പൊളിച്ച് നീക്കിയതു മാത്രമാണ് ഓപ്പറേഷൻ അനന്തയിൽ എടുത്തു പറയാവുന്ന കാര്യം.

നഗരത്തിനുള്ളിൽ വ്യാപക കൈയേറ്റമാണ് നടന്നിട്ടുള്ളത്. ഇവരെ ഒഴിപ്പിക്കാൻ അധികൃതർക്കു കഴിയുന്നില്ല. നഗരത്തിൽ സർക്കാർ ഉപാധികളോടെ അനുവദിച്ച പട്ടയങ്ങളുള്ള ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി സ്‌ഥലം ഏറ്റെടുത്ത് ഗതാഗതം സുഗമമാക്കാനായാണ് ഓപ്പറേഷൻ അനന്ത തുടങ്ങിയത്.

എന്നാൽ പദ്ധതി കോടതി കയറിയിരിക്കുകയാണ്. ഈ ദുർഘടം താണ്ടി സുഗമമായി ഒറ്റപ്പാലം കടക്കാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന് കണ്ടറിയണം.


ക​ർ​ഷ​ക​നെ പാ​ട​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
നെന്മാറ: വി​ത്ത​ന​ശേ​രി കൊ​ല്ല​ങ്കോ​ട്ടു​കു​ള​ന്പി​ൽ പ​രേ​ത​നാ​യ കു​പ്പ​ന്‍റെ മ​ക​ൻ രാ​ജ​നെ (55) പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ ......
മെ​നഞ്ചൈ​റ്റി​സ് രോ​ഗം ​ബാ​ധി​ച്ച് ശി​ശു മ​രി​ച്ചു
വ​ണ്ടി​ത്താ​വ​ളം: മെ​നഞ്ചൈ​റ്റി​സ് രോ​ഗ​ബാ​ധി​ച്ച് ശി​ശു​മ​രി​ച്ചു.ക​ന്നിമാ​രി പ്ലാ​ച്ചി​മ​ട​യി​ൽ വി​നോ​ദി​ന്‍റെ മ​ക​ൾ അ​ദ്വൈ​ത (6 മാ​സം പ്രാ​യം ) തൃ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.