വ​ള്ളം​ക​ളി വി​ര​സ​മാ​ക്കി സം​ഘാ​ട​ന​ത്തി​ലെ പാ​ളി​ച്ച
ആ​ല​പ്പു​ഴ: സം​ഘാ​ട​ന​ത്തി​ലെ വ​ള്ളം​ക​ളി​യെ പൂ​ർ​ണ​മാ​യും വി​ര​സ​മാ​ക്കി. തു​ട​ക്കം മു​ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ളി​യ​ത് വ​ള്ളം​ക​ളി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. സ്റ്റാ​ർ​ട്ടിം​ഗ് സം​വി​ധാ​നം പാ​ളി​യ​തും ജ​ലോ​ത്സ​വ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി.

മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യാ​ണ് ഓ​രോ മ​ത്സ​ര​ത്തി​ലും ഉ​ണ്ടാ​യ​ത്. ഇ​തു​മൂ​ലം ജ​ന​ങ്ങ​ളി​ലെ ആ​വേ​ശം ഇ​ല്ലാ​താ​യി. ആ​ദ്യ​ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ൾ പാ​ളി​യ​തു​മു​ത​ൽ കാ​ണി​ക​ൾ ഗാ​ല​റി വി​ട്ടൊ​ഴി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. സം​ഘാ​ട​ക​രു​ടെ പി​ടി​പ്പു​കേ​ടും കി​ട​മ​ത്സ​ര​വും ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും മ​ത്സ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ വി​ര​സ​മാ​യ മ​ത്സ​ര​മാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​വും വ​ള്ളം​ക​ളി പ്രേ​മി​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​യി.