തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മി​ക​ച്ച മാ​തൃ​ക! ക്ഷേ​ത്ര​ത്തി​ലേ​ക്കു​ പൂ​ജാ​വ​സ്തു​ക്ക​ൾ ഒ​രു​ക്കി സു​ലൈ​മാ​നും കു​ടും​ബ​വും
വ​ട​ക്ക​ഞ്ചേ​രി: ഒ​രു നി​യോ​ഗം​പോ​ലെ​യാ​ണ് സു​ലൈ​മാ​ന്‍റെ തൊ​ഴി​ൽ. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്പോ​ൾ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ നി​ശ​ബ്ദ മാ​തൃ​ക​യാ​കു​യാ​ണ് സു​ലൈ​മാ​നെ​പോ​ലെ​യു​ള്ള​വ​ർ.

ഗു​രു​വാ​യൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ജാ​വ​സ്തു​ക്ക​ളെ​ല്ലാം ഒ​രു​ക്കി​കൊ​ടു​ക്കു​ന്ന തൊ​ഴി​ലാ​ണ് സു​ലൈ​മാ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ചാ​ക്കു​ക​ണ​ക്കി​നു പൂ​ജാ​വ​സ്തു​ക്ക​ളാ​ണ് പ​ന്നി​യ​ങ്ക​ര​യി​ലു​ള്ള സു​ലൈ​മാ​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ത്തി, ഇ​ത്തി, പേ​രാ​ൽ, അ​ര​യാ​ൽ, അ​മൃ​ത്, ക​ണി​ക്കൊ​ന്ന, എ​രി​ക്ക്, ച​മ​ത, ക​രി​ഞ്ഞാ​ലി, പേ​രാ​ൽ​മു​ട്ട, ഗ​ണ​പ​തി നാ​ര​ങ്ങ തു​ട​ങ്ങി ര​ണ്ടു​ഡ​സ​നോ​ളം പൂ​ജാ​വ​സ്തു​ക്ക​ൾ ഇ​വി​ടെ ഒ​രു​ക്കു​ന്നു. 47 വ​ർ​ഷ​മാ​യി സു​ലൈ​മാ​ൻ ഈ ​തൊ​ഴി​ൽ ചെ​യ്തു​വ​രി​ക​യാ​ണ്. മം​ഗ​ലം​ഡാം, ക​ട​പ്പാ​റ, കൊ​ല്ല​ങ്കോ​ട്, പൊ​ള്ളാ​ച്ചി, അ​ടി​പെ​ര​ണ്ട, പോ​ത്തു​ണ്ടി, വാ​ൽ​ക്കു​ള​ന്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഈ ​പൂ​ജാ​വ​സ്തു​ക്ക​ളെ​ല്ലാം ശേ​ഖ​രി​ക്കു​ന്ന​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളാ​ണ് ഈ ​കാ​ട്ടു​സാ​ധ​ന​ങ്ങ​ളെ​ല്ലാം സു​ലൈ​മാ​ന് എ​ത്തി​ച്ചു​ന​ല്കു​ന്ന​ത്. പ​ല രൂ​പ​ത്തി​ലാ​യി കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ സു​ലൈ​മാ​നും വീ​ട്ടു​കാ​രും ചേ​ർ​ന്നു കൃ​ത്യ​മാ​യ വ​ലി​പ്പ​ത്തി​ലും ആ​കൃ​തി​യി​ലും വെ​ട്ടി​നു​റു​ക്കി പൂ​ജ​യ്ക്ക് ഉ​ത​കു​ന്ന സൈ​സി​ലാ​ക്കും. ഭാ​ര്യ അ​ലീ​മ്മ​യും മ​ക്ക​ളാ​യ ജു​നൈ​ദും സ​ലീ​ന​യും ജാ​സ്മി​യും സു​ലൈ​മാ​നെ സ​ഹാ​യി​ക്കു​ന്നു.

പെ​ണ്‍​മ​ക്ക​ളെ വി​വാ​ഹം ചെ​യ്ത് അ​യ​ച്ചെ​ങ്കി​ലും വീ​ട്ടി​ൽ വ​ന്നാ​ൽ അ​വ​ർ സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്ന് സു​ലൈ​മാ​ൻ പ​റ​ഞ്ഞു.രാ​വി​ലെ 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ജോ​ലി​രാ​ത്രി പ​ത്തു​വ​രെ നീ​ളും. അ​ധ്വാ​ന​മു​ള്ള പ​ണി​യ​ല്ലെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന ഇ​രി​പ്പ​മൂ​ലം ചെ​റി​യ പ്ര​യാ​സ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് സു​ലൈ​മാ​ൻ പ​റ​യു​ന്നു.

എ​ങ്കി​ലും ഈ ​തൊ​ഴി​ലാ​ണ് ത​ന്‍റെ എ​ല്ലാ ഉ​യ​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്ന് സു​ലൈ​മാ​ൻ പ​റ​ഞ്ഞു. സാ​ധി​ക്കാ​വു​ന്ന കാ​ലം​വ​രെ ഇ​തു തു​ട​ര​ണം. ത​ന്‍റെ തൊ​ഴി​ലി​ന്‍റെ മ​ഹാ​ത്മ്യം സു​ലൈ​മാ​നു ന​ന്നാ​യി അ​റി​യാം.വീ​ടി​നു​ള​ളി​ലും പ​രി​സ​ര​ത്തു​മെ​ല്ലാം പൂ​ജാ​വ​സ്തു​ക്ക​ളും പ​ച്ച​മ​രു​ന്നു കെ​ട്ടു​ക​ളു​മാ​ണ്. പ​ച്ച​മ​രു​ന്നി​നൊ​പ്പ​മു​ള്ള സ​ഹ​വാ​സ​ത്തി​ൽ വ​ലി​യ രോ​ഗ​ങ്ങ​ളു​മി​ല്ല. ഏ​തു പ​ച്ച​മ​രു​ന്നു ക​ണ്ടാ​ലും അ​ത് എ​ന്തി​നു​ള്ള​താ​ണെ​ന്ന് വീ​ട്ടി​ലു​ള്ള​വ​ർ​ക്കെ​ല്ലാം മ​നഃ​പാ​ഠ​മാ​ണ്.

ഫ്രാൻസിസ് തയ്യൂർ




LATEST NEWS
സ്വർണ വിലയിൽ മാറ്റമില്ല
രഞ്ജിയിൽ കേരളത്തിനെതിരേ ഹരിയാനയ്ക്ക് ബാറ്റിംഗ്
ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയിലേക്ക്
കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
ഈ​ജി​പ്ത് സ്ഫോ​ട​നം: ഭീ​ക​ര​ർ​ക്കെ​തി​രെ തി​രി​ച്ച​ടി​ച്ച് സൈ​ന്യം
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.