സ്വാഗതസംഘം രൂപീകരിച്ചു
പുനലൂർ: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പുനലൂരിൽ ഗണേശോത്സവം സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. വി.എൻ. ഗോപിദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി തലവൂർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. 25 മുതൽ 30 വരെ പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് ഗണേശോത്സവ പൂജകൾ നടക്കുന്നത്. വിജയനാരായണൻ പോറ്റിയാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്.