‘ബി​ജെ​പി​യും സി​പി​എ​മ്മും നാ​ടി​നെ പി​ച്ചി​ച്ചീ​ന്തു​ന്നു’
Saturday, August 12, 2017 12:21 PM IST
കേ​ണി​ച്ചി​റ: ബി​ജെ​പി​യും സി​പി​മ്മും നാ​ടി​നെ പി​ച്ചി​ച്ചീ​ന്തു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. കോ​ണ്‍​ഗ്ര​സ് പൂ​താ​ടി മ​ണ്ഡ​ലം 51,55,59 ബൂ​ത്ത് കു​ടും​ബ​സം​ഗ​മ​വും ഇ​ന്ദി​രാ​ജി ജന്മശ​താ​ബ്ദി ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും പ​രീക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെയും ആ​ദ​രി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, പി.​എം. സു​ധാ​ക​ര​ൻ, ടി. ​നാ​രാ​യ​ണ​ൻ നാ​യ​ർ, സു​നി​ൽ, ത​ങ്ക​ച്ച​ൻ, മി​നി പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.