ചു​ര​ത്തി​ൽ സ്ഥിരമായി മാ​ലി​ന്യം ത​ള്ളു​ന്ന വാ​ഹ​നം പി​ടി​കൂ​ടി
Saturday, August 12, 2017 12:24 PM IST
താ​മ​ര​ശേ​രി: വ​യ​നാ​ട് ചു​ര​ത്തി​ലെ വ്യൂ​പോ​യി​ന്‍റി​നും ആ​റാം വ​ള​വി​നും ഇ​ട​യിൽ സ്ഥി​ര​മാ​യി മ​ത്സ്യ മാ​ലി​ന്യം ത​ള്ളു​ന്ന വാ​ഹ​നം ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പി​ച്ചു.

നി​ര​വ​ധി ദി​വ​സ​ത്തെ ഉ​റ​ക്ക​മി​ള​ച്ചു​ള്ള കാ​വ​ലി​നൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഫോ​ട്ടോ എ​ടു​ത്ത് വാഹനം വി​ടു​ക​യാ​യി​രു​ന്നു. കെ​എ​ൽ 72 എ 7325 ​ന​ന്പ​ർ പി​ക്ക​പ്പി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ന​ലെ ഇ​തേ വാ​ഹ​നം ഡ്രൈ​വ​ർ മാ​റി ചു​ര​ത്തി​ലൂ​ടെ വ​ന്ന​പ്പോ​ഴാ​ണ് സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി യത്.

പോ​ലീ​സെത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ടി​വാ​രം ഔ​ട്ട് പോ​സ്റ്റി​ലേ​ക്ക് മാ​റ്റി. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ വി.​എ​ച്ച് മു​നീ​ർ ഹ​ർ​ഷാ​ദ്, അ​ഷ്റ​ഫ്, സ​തീ​ഷ്, ഷ​മീ​ർ, സാ​ഹി​ർ, മു​സ്ത​ഫ അ​ന​സ്, അ​ന​ന്തു, വി.​കെ താ​ജു​ദ്ദീ​ൻ, പി.​കെ സു​കു​മാ​ര​ൻ, ന​സീ​ർ, ഷൗ​ക്ക​ത്ത് എ​ലി​ക്കാ​ട്, അ​സ്സൈ​ൻ, ഷാ​ഹി​ദ് സ​ലീം, എം.​പി മ​ജീ​ദ് , പി.​കെ ആ​ലി​ഹാ​ജി, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​രാണ് കാവലിരുന്ന് വാ​ഹ​നം പിടികൂടിയത്.