റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തുന്നില്ലെന്ന്
Saturday, August 12, 2017 12:29 PM IST
പേ​രാ​ന്പ്ര: ച​ക്കി​ട്ട​പാ​റ​ക്കാ​രോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ക വീ​ട്ടു​ക​യാ​ണെ​ന്ന് പ​രാ​തി. അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ര​ണ്ടു വ​ർ​ഷ​മാ​യി പേ​രാ​മ്പ്ര പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ഇ​വി​ടേ​ക്കു തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. ഒ​ടു​വി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​മ്പോ​ൾ പ​ണി​യി​ൽ അ​പാ​ക​ത​യാ​രോ​പി​ച്ചു നാ​ട്ടു​കാ​ർ ഓ​വ​ർ​സി​യ​റോ​ട് ത​ർ​ക്കി​ച്ചി​രു ന്നു. ​ഇ​തി​ന്‍റെ വാ​ശി തീ​ർ​ക്കാ​നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ ഉ​ന്നയിക്കുന്നു.