ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Saturday, August 12, 2017 1:17 PM IST
താ​​മ​​ര​​ശേ​​രി: കു​​ന്ന​​മം​​ഗ​​ലം പ​​തി​​മം​​ഗ​​ല​​ത്ത് ഓ​​ട്ടോ​​റി​​ക്ഷ​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. കൊ​​ടു​​വ​​ള്ളി പാ​​ല​​ക്കു​​റ്റി ആ​​ന​​പ്പാ​​റ​​ക്ക​​ൽ പ​​രേ​​ത​​നാ​​യ ബ​​ഷീ​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ഷ​​ദ്(21)​​ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​ത​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. കൊ​​ടു​​വ​​ള്ളി​​യി​​ലേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കി​​ൽ എ​​തി​​രേ വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​ർ​​ഷ​​ദി​​ന്‍റെ പി​​താ​​വ് ബ​​ഷീ​​ർ മൂ​​ന്നു​​വ​​ർ​​ഷം മു​​ന്പാ​​ണ് തെ​​ങ്ങി​​ൽ​​നി​​ന്ന് വീ​​ണ് മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രു​​ക്കേ​​റ്റ ഓ​​ട്ടോ ഡ്രൈ​​വ​​ർ ഓ​​മ​​ശേ​​രി മു​​ണ്ടു​​പാ​​റ സ്വ​​ദ​​ശി അ​​ബ്ദു​​ൾ​​ല​​ത്തീ​​ഫ് കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. അ​​മ്മ: ആ​​യി​​ഷ. സ​​ഹോ​​ദ​​ര​​മാ​​ർ: അ​​ർ​​ഷി​​ത, അ​​ൻ​​ഷി​​ത.