സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, August 17, 2017 10:24 AM IST
മ​ങ്കൊ​ന്പ്: ചേ​ന്ന​ങ്ക​രി സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ​ത്തോ​മാ സ​ണ്‍​ഡേ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്, കാ​ർ​ഡി​യോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9495524138, 9895272097, 9446473985.

കു​ടും​ബ​സം​ഗ​മം
രാമങ്കരി: ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി രാ​മ​ങ്ക​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​മം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കെ. ​ഗോ​പ​കു​മാ​ർ, പ്ര​താ​പ​ൻ പ​റ​വേ​ലി, സ​ജി ജോ​സ​ഫ്, കെ. ​പ്ര​സാ​ദ്, സി​ബി മൂ​ലം​കു​ന്നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.