ആ​ത്മ​ഹ​ത്യാ​ശ്ര​മം ത​ട​യു​ന്ന​തി​നു പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി
Tuesday, August 22, 2017 10:33 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ള​ക്ട​റാ​ഫീ​സി​ൽ തു​ട​ർ​ച്ച​യാ​യി ആ​ത്മ​ഹ​ത്യാ​ശ്ര​മം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി. തീ​യ​ണ​യ്ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ക​ള​ക്ട​ർ ഓ​ഫീ​സി​നു​ള്ളി​ൽ നാ​ല് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​ർ ഓ​ഫീ​സി​ന​ക​ത്തേ​ക്ക് വ​രു​ന്ന​വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് അ​ക​ത്തേ​ക്കു ക​യ​റ്റി​വി​ടു​ന്ന​ത്. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്് തീ​കൊ​ളു​ത്തു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നു ചെ​റി​യ തീ​യ​ണ​യ്ക്കു​ന്ന ഉ​പ​ക​ര​ണ​വും കു​ട​ങ്ങ​ളി​ലും ബ​ക്ക​റ്റു​ക​ളി​ലും വെ​ള്ള​വും ത​യാ​റാ​ക്കി വ​ച്ചി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ന്ന​വ​രെ ഈ ​ഉ​ദ്യ​മ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.