ന​ക്സ​ലൈ​റ്റു​ക​ൾ​ക്കാ​യി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Tuesday, August 22, 2017 10:33 AM IST
കോ​യ​ന്പ​ത്തൂ​ർ: കേ​ര​ള​ത്തി​ൽ​നി​ന്നും ന​ക്സ​ലൈ​റ്റു​ക​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കാ​തി​രി​ക്കു​ന്ന​തി​നാ​യി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ൽ, ക​ന​ത്ത മ​ഴ എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ ന​ക്സ​ലൈ​റ്റു​ക​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ അ​ഭ​യം​തേ​ടി​യി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.
മാ​ങ്ക​രൈ, ആ​ന​ക്ക​ട്ടി, പാ​ല​മ​ലൈ തു​ട​ങ്ങി​യ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ണ്ടോ, ഏ​തെ​ങ്കി​ലും പു​തി​യ അ​പ​രി​ചി​ത വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു.
മാ​ങ്ക​രൈ ചെ​ക്ക്പോ​സ്റ്റി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ല്കു​ന്നു​ള്ളൂ.