ക​ള്ളുഷാപ്പ് : നാട്ടുകാർ തടഞ്ഞു
Tuesday, August 22, 2017 10:36 AM IST
പാ​ല​ക്കാ​ട്: ക​ള്ളു​ഷാ​പ്പ് നി​ർ​മാ​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ കു​പ്പി​യോ​ട് ഇ​രു​പ്പ​ക്കാ​ട് റോ​ഡി​ലാ​യാ​ണ് ക​ള്ളു​ഷാ​പ്പ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ൾ, കൊ​ട്ടേ​ക്കാ​ട് എ​ൽ​പി സ്കൂ​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​തി​ന്‍റെ പ​രി​സ​ര​ത്താ​യാ​ണ് ക​ള്ളു​ഷാ​പ്പ് നി​ർ​മാ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​നും ക​സ​ബ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ നാട്ടുകാർ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ത​ട​ഞ്ഞു.