നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഗ​ണേ​ശോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Wednesday, August 23, 2017 12:31 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഗ​ണേ​ശോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​ങ്ക​ൽ ശ്രീ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്രം മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വാ​ര​ന​ന്ദ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ. ഹീ​ബ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, കൗ​ണ്‍​സി​ല​ർ ഗ്രാ​മം പ്ര​വീ​ണ്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, സു​രേ​ഷ് ത​ന്പി, എ​ൻ.​പി. ഹ​രി, ജോ​സ് ഫ്രാ​ങ്ക്ളി​ൻ, മ​ഞ്ച​ത്ത​ല സു​രേ​ഷ്, തി​രു​മം​ഗ​ലം സ​ന്തോ​ഷ്, ഡോ. ​എ​ൻ.​പി. സ​ജി​കു​മാ​ർ, ആ​റാ​ലും​മൂ​ട് ജി​നു, ഫ്രാ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ.​സി. നാ​യ​ർ, ശ​ബ​രി​നാ​ഥ് രാ​ധാ​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​റാ​വു, സൂ​ര​ജ് ശ​ശി​കു​മാ​ർ, ആ​റാ​ലും​മൂ​ട് സു​നി​ൽ, ഇ​രു​ന്പി​ൽ വി​ജ​യ​ൻ, പി.​സി. പ്ര​താ​പ്, ജ​യ​ച​ന്ദ്ര​ൻ, കെ.​കെ. ശ്രീ​കു​മാ​ർ, ഇ​രു​ന്പി​ൽ ശി​വ​പ്ര​കാ​ശ്, ബാ​ല​രാ​മ​പു​രം ശ്യാ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 28 വ​രെ പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തും. 28 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഘോ​ഷ​യാ​ത്ര​യാ​യി ശം​ഖും​മു​ഖം ആ​റാ​ട്ടു​ക​ട​വി​ൽ ഗ​ണേ​ശ​വി​ഗ്ര​ഹം നി​മ​ജ്ജ​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.