പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു
Wednesday, September 13, 2017 10:52 AM IST
ചി​റ്റൂ​ർ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ചി​റ്റൂ​ർ പു​ഴ​പ്പാ​ലം പ​ന്പിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്തേ​യ്ക്കു​ള്ള പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം റോ​ഡി​ലൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. ത​ത്ത​മം​ഗ​ലം പ​ള്ളി​മൊ​ക്ക് പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് പൈ​പ്പ് ത​ക​ർ​ന്ന​ത്.

ടൗ​ണി​ലും സ​മീ​പ​ത്തു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം വീ​ടു​ക​ൾ​ക്കും ഈ ​പൈ​പ്പി​ൽ നി​ന്നാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ക​ർ​ന്ന് പൈ​പ്പ് പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ മു​ത​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ല​പ്പ​ഴ​ക്കം മൂ​ലം പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​താ​യി ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് കി​ണ​റു​ക​ളോ മ​റ്റു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​ഴ​പ്പാ​ലം ജ​ല​വി​ത​ര​ണ​പ​ദ്ധ​തി​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് ഏ​ക ആ​ശ്ര​യം.