നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്
Wednesday, September 13, 2017 11:35 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ന​ഗ​ര​ത്തി​ലെ കെഎ​ൻ​ജി റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ജ​ന​ത​പ്പ​ടി, താ​ഴെ ച​ന്ത​ക്കു​ന്ന്, വെ​ളി​യം​തോ​ട്, ജ്യോ​തി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കെഎൻ​ജി റോ​ഡി​ൽ ത​ന്നെ വു​ഡ് കോ​പ്ല​ക്സി​നു സ​മീ​പം മ​ര​ക്കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

നി​ല​ന്പൂ​ർ ഫ​യ​ർ​ഫോ​ഴ്സും റാ​പ്പി​ഡ് റെ​സ്ക്യു ടീ​മും ക​മ്മ്യൂ​ണി​റ്റി റെ​സ്ക്യൂ ഫോ​ഴ്സും ചേ​ർ​ന്നു മ​ര​ക്കൊ​ന്പു​ക​ൾ നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്. ശ​ക്ത​മാ​യ ഇ​ടി​യോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ മേ​ഖ​ല​യി​ലാ​കെ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്. മ​ര​ങ്ങ​ൾ വീ​ണു പ​ല സ്ഥ​ല​ത്തും കെഎസ്ഇ​ബി ലൈ​നുക​ൾ പൊ​ട്ടി വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ​യാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ പെ​യ്ത​ത്. ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ഓാ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി ഏ​ഴു​വ​രെ തു​ട​ർ​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​ക്ക് മു​ക​ളി​ലു​ള്ള മേ​ൽ​ക്കൂ​ര​യു​ടെ നി​ർ​മാ​ണം പു​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഫാ​ർ​മ​സി​യി​ലേ​ക്കും സ്റ്റോ​ർ റൂ​മി​ലേ​ക്കും വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​ത് ജീ​വ​ന​ക്കാ​രെ​യും രോ​ഗി​ക​ളെ​യും ഒ​പ്പ​മെ​ത്തി​യ​വ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി. ഒ​ന്ന​ര​ക്കൊ​ല്ലം മു​ന്പ് ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​മാ​ണ് 3.90 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ മേ​ൽ​ക്കൂ​ര നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് വി​ന​യാ​യ​ത്.

ചാ​ലി​യാ​ർ പു​ഴ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ പു​ഴ​ക​ളെ​ല്ലാം നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യ​പ​ക​മാ​യി വെ​ള്ളം ക​യ​റി​യ​തു ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കൂ​ക​യാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. വൈ​കു​ന്നേ​രം ആ​റി​നു ക​നോ​ലി പ്ലോ​ട്ട് ടി​ക്ക​റ്റ് കൗ​ണ്ട​റി​ലേ​ക്കു മ​രു​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണു കൗ​ണ്ട​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കൗ​ണ്ട​ർ ത​ക​ർ​ന്ന​തി​നാ​ൽ ഇ​ന്നു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു ക​നോ​ലി പ്ലോ​ട്ട് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.