ഗ്യാ​സ് സി​ലി​ണ്ടറി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Wednesday, September 13, 2017 12:24 PM IST
പു​തു​ക്കാ​ട്: വ​ട​ക്കേ തൊ​റ​വി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ണി​ക്ക​വീ​ട്ടി​ൽ തി​ല​ക​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​ത്.

തി​ല​ക​ന്‍റെ ഭാ​ര്യ ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സ്റ്റൗ ​ക​ത്തി​ച്ച ഉ​ട​നെ ത​ന്നെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ ര​ണ്ട് മ​ക്ക​ള​ട​ക്കം 4 പേ​രു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ തി​ല​ക​ൻ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി വീ​ടി​ന് വെ​ളി​യി​ലേ​യ്ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​തു​ക്കാ​ട് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.