കോ​ഴി​യും കൂ​ടും വി​ത​ര​ണം നാളെ
Wednesday, September 13, 2017 12:30 PM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​നി​ത​ക​ൾ​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന നി​ല​യി​ൽ അ​വ​രു​ടെ ജീ​വി​ത​ത്തി​ന് ഒ​രു വ​രു​മാ​ന സ്രോ​ത​സ് ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ’ന​ഗ​ര പ്രി​യ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെര​ഞ്ഞ​ടു​ത്ത 1010 വ​നി​ത​ക​ൾ​ക്ക് അ​ഞ്ച് മു​ട്ട​ക്കോ​ഴി​ക​ളെ​യും തീ​റ്റ​യും കൂടും ന​ൽ​കു​ന്നു.

പ​ദ്ധ​തി​യു​ടെ ഉദ്ഘാ​ട​നം നാളെ ​രാ​വി​ലെ ഒന്പതിന് ​ചെ​മ്മ​ട്ടം​വ​യ​ൽ സ​യ​ൻ​സ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ റ​വ​ന്യു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ഗ​ര​സ​ഭ​യി​ൽ 850 രൂ​പ അ​ട​ച്ച ര​സീ​തി​യു​മാ​യി അ​ന്നേ ദി​വ​സം രാ​വി​ലെ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും ഒ​റ്റ ദി​വ​സം മാ​ത്ര​മേ വി​ത​ര​ണ​മു​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ അ​റി​യി​ച്ചു.