ന​ട​പ്പാ​ത​യി​ൽ അ​പ​ക​ട​ക്കെ​ണി
Wednesday, September 13, 2017 12:47 PM IST
ചെ​ന്പേ​രി: ടൗ​ണി​ലെ ന​ട​പ്പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. റോ​ഡ​രി​കി​ലെ ഓ​വു​ചാ​ലി​നു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ നി​ര​ത്തി​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ത നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു പ​ല​യി​ട​ങ്ങ​ളി​ലും ഓ​വു​ചാ​ൽ തു​റ​ന്ന നി​ല​യി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ചെ​ന്പേ​രി ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര​ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ന​ട​പ്പാ​ത​യി​ലാ​ണു ഗ​ർ​ത്ത​മു​ള്ള​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദി​വ​സ​വും സ​ഞ്ച​രി​ക്കു​ന്ന ന​ട​പ്പാ​ത​യാ​ണി​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സ്ത്രീ​ക്കും കു​ട്ടി​ക്കും ഈ ​കു​ഴി​യി​ൽ വീ​ണു​പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സമീപവാസികൾ സ്ലാ​ബ് ത​ക​ർ​ന്നു​ണ്ടാ​യ കു​ഴി​യി​ൽ തൂ​ണു സ്ഥാ​പി​ച്ച് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ടൗ​ണി​ലെ റോ​ഡ​രി​കി​ലു​ള്ള ന​ട​പ്പാ​ത​യി​ൽ ഇ​ത്ത​ര​ത്തി​ൽ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന മ​റ്റു​ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മു​ന്പ് യു​വാ​ക്ക​ൾ ചേ​ർ​ന്ന് മ​ര​ത്ത​ടി​ക​ൾ നി​ര​ത്തി സു​ര​ക്ഷി​ത​മാ​ക്കി​യി​രു​ന്നു.
സ്ലാ​ബു​ക​ൾ പു​ന​ർ​നി​ർ​മി​ച്ച് ന​ട​പ്പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.