റു​ഡ് സെ​റ്റി​ൽ സം​ര​ംഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം
ത​ളി​പ്പ​റ​ന്പ് : റു​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 18 നും 45 ​വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തീ യു​വാ​ക്ക​ൾ​ക്ക് 13 ദി​വ​സ​ത്തെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ഫീ​സി​ല്ല. ഭ​ക്ഷ​ണ​വും താ​മ​സ​വും സൗ​ജ​ന്യ​മാ​ണ്.

വി​വി​ധ സം​രം​ഭ​ക​ത്വ ആ​ശ​യ​ങ്ങ​ളു​ടെ​യും അ​വ​സ​ര​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ, സം​രം​ഭ​ക​ത്വ ക​ഴി​വു​ക​ൾ, പ്രോ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ൽ, എ​ന്‍റ​ർ​പ്രൈ​സ​സ് മാ​നേ​ജ്മെ​ന്‍റ്, ബാ​ങ്കിം​ഗ് വാ​യ്പാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ,ക​സ്റ്റ​മ​ർ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പി​എം​ഇ​ജി​പി വാ​യ്പ അ​പേ​ക്ഷ​ക​ർ​ക്കും ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് , മാ​ഹി ജി​ല്ല​ക​ളി​ലെ യു​വ​തി​യു​വാ​ക്ക​ൾ പേ​രും, വ​യ​സ്, മേ​ൽ​വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ കാ​ണി​ച്ചു ഡ​യ​റ​ക്ട​ർ, റു​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് , പി.​ഒ കാ​ഞ്ഞി​ര​ങ്ങാ​ട്, ക​രി​മ്പം(​വ​ഴി), ക​ണ്ണൂ​ർ 670142 എ​ന്ന വി​ലാ​സ​ത്തി​ൽ 25 നു ​മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം. പ​രി​ശീ​ല​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ഫോ​ൺ 0460 2226573, 8301995433.